Latest NewsNewsSaudi ArabiaGulf

മലയാളി നഴ്സ് ജീവനൊടുക്കി

അബഹ•സൗദി അറേബ്യയിലെ അബഹയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂര്‍ കരവാളൂരിലെ ലിജി ഭവനില്‍ ലിജി സീമോനാ(31)ണ് മരിച്ചത്. അബഹയില്‍ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ ജോലി നോക്കി വരികയായിരുന്നു.

കഴിഞ്ഞ കുറച്ച്‌ നാളുകളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനും വിഷാദരോഗത്തിനും ചികില്‍സയിലായിരുന്നു. രണ്ട് മാസം മുന്‍പാണ്‌ നാട്ടില്‍ നിന്നും മടങ്ങിയെത്തിയത്. അബഹയിലെ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ ഭര്‍ത്താവ് സിബി ബാബുവും രണ്ടര വയസ്സുള്ള ഏക മകള്‍ ഇവാനയും ഇവിടെയുണ്ട്.

മാതാവ് ലിസ്സി, പിതാവ് സീമോണ്‍, സഹേദരി സിജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button