Latest NewsUSANewsInternational

ഈ ​ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് നി​ർ​ണാ​യ​കം, നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ജനങ്ങൾ വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ഡോ​ണ​ൾ​ഡ് ട്രം​പ്.

വാ​ഷിം​ഗ്ട​ണ്‍: അമേരിക്കയിൽ കോവിഡ് വൈറസ് വ്യാപനം ശക്തമായതോടെ ജ​നങ്ങൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ൽ ത​ന്നെ തു​ട​ര​ണ​മെന്നു ആഹ്വാനം ചെയ്‌ത്‌ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ ​ര​ണ്ടാ​ഴ്ച രാ​ജ്യ​ത്തി​ന് നി​ർ​ണാ​യ​ക​മാണ്, ഇ​പ്പോ​ൾ സ്ഥി​തി കു​റ​ച്ച് മോ​ശമാണെങ്കിലും ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്നും ഈ ​സ​മ​യ​വും ക​ട​ന്നു പോ​കു​മെ​ന്നു ട്രംപ് പറഞ്ഞു. അതേസമയം . അ​തോ​ടൊ​പ്പം മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്നു ട്രംപ് വ്യക്തമാക്കി.

Also read : പ്രധാനമന്ത്രിയെ സാമൂഹിക മാധ്യമത്തില്‍കൂടി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി

ഡോ​ണ​ൾ​ഡ് ട്രം​പിന്റെ ര​ണ്ടാ​മ​ത്തെ കോവിഡ് 19 പ​രി​ശോ​ധ​നാ ​ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രസിഡന്റിന്റെ സ്ര​വ പ​രി​ശോ​ധ​നാ​ഫലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ സീ​ൻ കോ​ൺ​ലി അ​റി​യി​ച്ചു. അദ്ദേഹത്തിന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇല്ലെന്നും ആ​രോ​ഗ്യ​വാനാണെന്നും കോ​ൺ​ലി പ​റ​ഞ്ഞു. വൈറസ് ബാധ രൂക്ഷമായി വ്യാപിച്ച അമേരിക്കയിൽ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് ഹോ​മു​ക​ൾക്കായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പുറത്തിറക്കി. രാ​ജ്യ​ത്തെ 140 ന​ഴ്സിം​ഗ് ഹോ​മു​ക​ളു​ടെ പ​രി​ധി​യി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നടപടി. ന്യൂ​യോ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗം​പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഒ​രാ​ള്‍​പോ​ലും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും പുറപ്പെടുവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button