KeralaLatest NewsNews

കോവിഡ് 19 : പ​ത്ത​നം​തി​ട്ട​യി​ൽ നി​സാ​മു​ദീ​നി​ൽ നി​ന്നെ​ത്തി​യ ഏ​ഴ് പേ​രടക്കം 75പേരുടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ പുറത്ത്

പ​ത്ത​നം​തി​ട്ട:   75പേരുടെ കൊവിഡ് പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ള്‍ പുറത്ത്. പ​ത്ത​നം​തി​ട്ട​യി​ൽ, നി​സാ​മു​ദീ​നി​ൽ നി​ന്നെ​ത്തി​യ ഏ​ഴ് പേ​ർ ഉൾപ്പെടെയുള്ളവർക്ക് കൊ​വി​ഡി​ല്ലെ​ന്ന് സ്ഥി​രീ​ക​രിച്ചു. 105 ഫ​ല​ങ്ങ​ളാ​ണ് ഇനി ലഭിക്കാനുള്ളത്. പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന് 25 പേ​രാ​ണ് നി​സാ​മു​ദീ​നി​ൽ എ​ത്തി​യ​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രൊ​ഴി​കെ എ​ല്ലാ​വ​രും തി​രി​കെ​യെ​ത്തി​യി​രു​ന്നു. ഇ​വ​രെ​യെ​ല്ലാം പ​രി​ശോ​ധി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കുപ്പ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 295 ആയി ഉയര്‍ന്നു. 156 പേരെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് 7, കണ്ണൂർ 1, തൃശ്ശൂർ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകളെന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Also read : ഇന്ത്യയില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് സൂചന : വിശദാംശങ്ങള്‍ പുറത്തുവിട്ട് വിദേശമാധ്യമങ്ങളും അമേരിക്കയിലെ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും

ഇതുവരെ രോഗമുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം, രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തി നിരീക്ഷണത്തിലുള്ള ഒരാളാണ്. ഒരാള്‍ ഗുജറാത്തില്‍നിന്നാണ്. വിലയ തോതില്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കേരളത്തിന് കഴിയുന്നുണ്ടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

രോഗ വ്യാപനം ഉണ്ടാകാതിരിക്കുക. വൈറസ് പിടിപെട്ടവരെ ചികിത്സിച്ച് ഭേദമാക്കുക. എന്നതാണ് നമ്മുടെ നയം. കൊവിഡ് വ്യാപനം തടയുന്നതിന് തീവ്ര ശ്രമങ്ങള്‍ തുടരുമ്പോഴും നിരീക്ഷണത്തിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ കഴിഞ്ഞ ദിവസം കൊവിഡ് ഹോട്‌സോപട്ടുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button