Latest NewsNewsFootballSports

നല്‍കാം സക്കീറിനൊരു സല്യൂട്ട് ; സ്വന്തം വീട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്‍കി

കോവിഡ് കാലത്ത് മാതൃകയായി മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സക്കീര്‍ മുണ്ടുപാറ. കൊറോണയെ പ്രതിരോധിക്കാന്‍ കേരളമാകെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കൊറോണയെ പ്രതിരോധിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം വീട് വിട്ടു നല്‍കാന്‍ തയ്യാറായിരിക്കുകയാണ് താരം. കൊറോണ ലക്ഷണങ്ങള്‍ ഉള്ളവരെ ക്വാരന്റൈനില്‍ പാര്‍പ്പിക്കുവാനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ വീട് ഉപയോഗിക്കാം എന്ന് പറഞ്ഞ് സക്കീര്‍ തന്നെ മുന്നോട്ടുവരികയായിരുന്നു. തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സക്കീര്‍ ഈ വിവരം അറിയിച്ചത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നതിനു മുന്നോടിയായി വീട് വൃത്തിയാക്കുന്നത് വീഡിയോയില്‍ കാണാം. മൂന്നാള്‍ക്ക് ഈ വീട്ടില്‍ കഴിയാമെന്നും എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടെന്നും വീഡിയോയിലൂടെ സക്കീര്‍ പറഞ്ഞു.

https://www.facebook.com/341652206345971/videos/927348744348598/?t=2

സക്കീര്‍ ഇപ്പോള്‍ കഴിയുന്നത് ഗര്‍ഭിണിയായ ഭാര്യ ഫാസിലയുടെ മകള്‍ മറിയയുടെയും കൂടെ ഭാര്യവീട്ടിലാണ്. ഇന്നലെ ഇവര്‍ക്കൊപ്പം തല്‍ക്കാലം താമസം മാറ്റി സക്കീര്‍ സ്വന്തം വീട് നാടിനായി വിട്ടുനല്‍കുന്നത്. ഐഎസ്എല്ലില്‍ മുംബൈ സിറ്റി, ചെന്നൈയിന്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകള്‍ക്കായി കളിച്ച താരമാണ് സക്കീര്‍ മുണ്ടംപാറ. രണ്ടു തവണ കേരള സന്തോഷ് ട്രോഫി ടീമിലും അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button