Latest NewsNewsIndiaInternational

കോ​വി​ഡ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, എ​യ​ർ​ ഇ​ന്ത്യ​യ്ക്ക് അ​ഭി​ന​ന്ദനവുമായി പാ​ക്ക് എ​യ​ർ ‌ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ

ന്യൂഡൽഹി: കോ​വി​ഡ് വൈ​റ​സ് വ്യാപനത്തെ തുടർന്നുള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത എ​യ​ര്‍​ ഇ​ന്ത്യ​യ്ക്ക് അ​ഭി​ന​ന്ദനവുമായി പാ​ക്ക് എ​യ​ർ ‌ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ. ദേശീയ മാധ്യമമായ എൻഡിടിവിയാണ് ഇത് സമ്പന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ഇന്ത്യയിൽ കുടുങ്ങിയ യൂ​റോ​പ്യ​ന്‍ പൗ​ര​ന്മാ​രെ​യും ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ളും കൊണ്ട് മും​ബൈ​യി​ല്‍ നി​ന്നും ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തി​യപ്പൊഴായിരുന്നു  എ​യ​ര്‍​ ഇ​ന്ത്യ​യ്ക്ക് പാ​ക്ക് എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ളിന്റെ അ​ഭി​ന​ന്ദ​നം.

Also read : കേരള-കര്‍ണാടക അതിര്‍ത്തി തുറക്കല്‍ : നിലപാടിലുറച്ച് കര്‍ണാടക : കേരളവുമായി ഇപ്പോഴും നല്ല ബന്ധം തന്നെയെന്ന് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ

മാ​ര്‍​ച്ച് ര​ണ്ടി​ന് പു​റ​പ്പെ​ട്ട വി​മാ​നം പാ​ക്ക് വ്യോ​മ​പാ​ത​യി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍, ക​റാ​ച്ചി എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള്‍ വി​മാ​ന​ത്തെ സ്വാ​ഗ​തം ചെയ്തു​വെന്നും എ​യ​ര്‍​ ഇ​ന്ത്യ ചെ​യ്യു​ന്ന ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ പൈ​ല​റ്റി​നോ​ട് പ​റ​യു​ക​യും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ ഇ​റാ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി വിമാനത്തിന് പാക്ക് എയ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​മാ​ണ് ഇ​റാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ സ​ന്ദേ​ശം കൈമാറിയത്. മറ്റു ദേശീയ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്താനെ കൂടാതെ തു​ര്‍​ക്കി​ഷ്, ജ​ര്‍​മ​ന്‍ എ​യ​ര്‍ ക​ണ്‍​ട്രോ​ളി​ല്‍ നി​ന്നും എ​യ​ര്‍ ​ഇ​ന്ത്യ​യ്ക്ക് അ​ഭി​ന​ന്ദ​നം ല​ഭി​ച്ചു.

Also read : രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്നു : ലോക്ഡൗണ്‍ സംബന്ധിച്ചുള്ള തീരുമാനം : പുതിയ നിലപാട് എടുത്ത് കേന്ദ്രം ; അതീവ ജാഗ്രതയില്‍ കേന്ദ്രം

ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ ജ​ര്‍​മ​ന്‍, ഫ്ര​ഞ്ച്, ഐ​റി​ഷ്, കാ​ന​ഡ പൗ​ര​ന്മാ​രെ തി​രി​കെ എ​ത്തി​ക്കാ​ന്‍ അ​താ​ത് എം​ബ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം 18 വി​മാ​ന​ങ്ങ​ളാ​ണ് എ​യ​ര്‍ ഇ​ന്ത്യ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ലേ​ക്ക് എ​യ​ർ​ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക കാ​ർ​ഗോ വി​മാ​നം ഏ​പ്രി​ൽ ഒ​ൻ​പ​തിന് സർവീസ് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button