Latest NewsKeralaNews

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഏറ്റവും വലിയ ജനപിന്തുണ : ഏറ്റെടുത്ത് മലയാള സിനിമാ ലോകം : മമ്മൂട്ടിയ്ക്ക് പിന്നാലെ എല്ലാവരും ദീപം തെളിയിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി മോഹന്‍ലാലും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് ഏറ്റവും വലിയ ജനപിന്തുണ. ഏറ്റെടുത്ത് മലയാള സിനിമാ ലോകം : മമ്മൂട്ടിയ്ക്ക് പിന്നാലെ എല്ലാവരും ദീപം തെളിയിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി മോഹന്‍ലാലും . കോവിഡിനെ തുരത്താന്‍ ഒരുമയുടെ ദീപം എല്ലാവരും വീടുകളില്‍ തെളിയിക്കണമെന്ന്‌നടന്‍ മോഹന്‍ലാല്‍. നമ്മള്‍ ഇതിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പറഞ്ഞ മോഹന്‍ലാല്‍ ‘ലോകാ സമസ്താ സുഖിനോഭവന്തു’ എന്ന് പറഞ്ഞാണ് തന്റെ ചെറുവീഡിയോ അവസാനിപ്പിക്കുന്നത്.

Read Also : ജനസേവകനായ നല്ലൊരു ഭരണാധികാരിയെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്… അതില്‍ മതമില്ല… രാഷ്ട്രീയമില്ല അദ്ദേഹം ആവശ്യപ്പെട്ടാല്‍ എല്ലാവരും അത് ചെയ്യും : അലി അക്ബറുടെ കുറിപ്പ് വൈറല്‍

ഒരുമയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിന്നും ലഭിക്കുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജോയ് മാത്യൂ, സംവിധായകന്‍ പ്രിയദര്‍ശന്‍, ഗായിക കെഎസ് ചിത്ര അടക്കമുള്ളവര്‍ കഴിഞ്ഞദിവസം തന്നെ പിന്തുണയുമായി എത്തിയിരുന്നു.

ഇന്ന് രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരം ദീപം തെളിയിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button