KeralaLatest NewsNews

പിതാവിന്റെ പീഡനം തുറന്നുപറഞ്ഞു ; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും അമ്മാവനും ചേര്‍ന്നു മര്‍ദിച്ചു

പീരുമേട്: പിതാവിന്റെ പീഡനം തുറന്നുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും മാതൃസഹോദരനും ചേര്‍ന്നു മര്‍ദിച്ചു. ഹൈറേഞ്ചിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും പിതാവിനെയും മാതൃസഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിതാവ് പീഡിപ്പിക്കുന്നുണ്ടെന്നു തുറന്നുപറഞ്ഞതിനായിരുന്നു പെണ്‍കുട്ടിയെ മാതാവും അമ്മാവനും ചേര്‍ന്നു മര്‍ദിച്ചത്. സംഭവം രഹസ്യമായി അറിഞ്ഞ പൊലീസ് വീട്ടില്‍ എത്തി കുട്ടിയുടെ മൊഴിയെടുത്തപ്പോളാണ് പീഡന വിവരം പുറത്തു വരുന്നത്. തുടര്‍ന്ന് മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button