Latest NewsNewsInternational

കോവിഡ്-19 നും മുന്നില്‍ തളര്‍ന്ന് ലോകം : അതീവ ഗുരുതരം : വൈറസ് വ്യാപിച്ചത് 208 രാഷ്ട്രങ്ങളില്‍ : മഹാമാരി പിടിപ്പെട്ടത് 12 ലക്ഷത്തിലധികം പേര്‍ക്ക്

യു.എന്‍ : കോവിഡ്-19 നും മുന്നില്‍ തളര്‍ന്ന് ലോകം. ഒരോ ദിവസവും ആയിരങ്ങളാണ് വൈറസ് ബാധിച്ച് മരിച്ചു വീഴുന്നത്. 208 രാഷ്ട്രങ്ങളിലാണ് മഹാമാരി വ്യാപിച്ചിരിക്കുന്നത് . ആഗോളതലത്തില്‍ മരണ സംഖ്യ 69383 ആയി. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തിഏഴായിരം പേര്‍ക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

Read Also : കോവിഡിനെതിരേ പേന്‍ നിവാരിണി : ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ

ഞയറാഴ്ചയോടെ 208 രാജ്യങ്ങളിലാണ് വൈറസ് എത്തിയിട്ടുള്ളത്. അടച്ചുപൂട്ടിയും സാമൂഹിക അകലം പാലിച്ചും വൈറസിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ലോകം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്പെയിനും സൗദി അറേബ്യയും യു.എ.ഇ.യും വൈറസ് തടയാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതല്‍ ശക്തമാക്കി. കുവൈത്തിലും ജോര്‍ജിയയിലും ആദ്യ വൈറസ് മരണം റിപ്പോര്‍ട്ടുചെയ്തു. ദക്ഷിണസുഡാനില്‍ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസങ്ങളില്‍ വൈറസ് ബാധ ഏറ്റവും കൂടുതലായിരുന്ന യു.എസില്‍ സ്ഥിതിഗതികള്‍ അതിഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 721 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 9000 പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 15887 ആയി. 24 മണിക്കൂറില്‍ മരിച്ചത് 525 പേരാണ്. സമീപകാലത്തെ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണിത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 913 പേര്‍ മരിച്ചു. അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 9,610 പേര്‍. സ്പെയിനില്‍ 471 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മരണം 12,641 ആയി.

ബ്രിട്ടനിലും കാര്യങ്ങള്‍ പിടിവിട്ടുകഴിഞ്ഞു. പ്രതിദിനം വൈറസ് ബാധയും മരണവും വര്‍ധിക്കുന്ന ബ്രിട്ടനിലും യു.എസിലും വരാന്‍പോകുന്നത് ഏറ്റവും മോശമായ ദിവസങ്ങളാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പുനല്‍കുന്നത്. ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ 708 പേരാണ് മരിച്ചത്. മരണനിരക്ക് ഇനിയും ഉയരുമെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് പറഞ്ഞു. കടുത്തനിയന്ത്രണങ്ങള്‍ തുടരുന്ന രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ്ജോണ്‍സണ്‍ അടക്കം വൈറസ് ബാധയെ തുടര്‍ന്ന് എസൊലേഷനില്‍ കഴിയുന്ന സാഹചര്യമാണ് യു.കെയിലുള്ളത്. നിലവില്‍ വലിയ പ്രതിസന്ധിയാണ്നിലനില്‍ക്കുന്നത്. 164 മരണങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ട ബെല്‍ജിയം, 151 മരണങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ട ഇറാന്‍, നെതര്‍ലാന്‍ഡ്സ്(115), ജര്‍മനി(106) തുര്‍ക്കി (73) തുടങ്ങിയ രാജ്യങ്ങളും കോവിഡ്പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button