Latest NewsInternational

കോവിഡിനെതിരേ പേന്‍ നിവാരിണി : ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ

ഇ​​​ത് ഔ​​​ഷ​​​ധ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ല്‍ ജീ​​​വി​​​ക​​​ളി​​​ലും മ​​​നു​​​ഷ്യ​​​രി​​​ലും പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്ത​​​ണം.

മെ​​​ല്‍​​​ബ​​​ണ്‍: പേ​​​നി​​​നെ​​​തി​​​രേ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഔ​​​ഷ​​​ധം കോ​​​വി​​​ഡി​​​നെ​​​തി​​​രേ ഫ​​​ലി​​​ക്കു​​​മെ​​​ന്ന് ഒ​​​രു​ സം​​​ഘം ഗ​​​വേ​​​ഷ​​​ക​​​ര്‍. ഐ​​​വ​​​ര്‍​​​മെ​​​ക്റ്റി​​​ന്‍ എ​​​ന്ന ഔ​​​ഷ​​​ധം 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം വൈ​​​റ​​​സി​​​നെ വ​​​ക​​​വ​​​രു​​​ത്തു​​​മെ​​​ന്നാ​​​ണു ക​​​ണ്ടെ​​​ത്ത​​​ല്‍. ഇ​​​തേ​​​പ്പ​​​റ്റി ജേ​​​ര്‍​​​ണ​​​ല്‍ ഓ​​​ഫ് ആ​​​ന്‍റി​​​വൈ​​​റ​​​ല്‍ റി​​​സ​​​ര്‍​​​ച്ചി​​​ന്‍റെ പു​​​തി​​​യ ല​​​ക്ക​​​ത്തി​​​ല്‍ പ്ര​​​ബ​​​ന്ധ​​​മു​​​ണ്ട്.സാ​​​ര്‍​​​സ് കോ​​​വ് 2 (സി​​​വി​​​യ​​​ര്‍ അ​​​ക്യൂ​​​ട്ട് റെ​​​സ്പി​​​രേ​​​റ്റ​​​റി സി​​​ന്‍​​​ഡ്രം-​ കൊ​​​റോ​​​ണ വൈ​​​റ​​​സ് 2 എ​​​ന്ന​​​താ​​​ണു കോ​​​വി​​​ഡ് -19 രോ​​​ഗ​​​മു​​​ണ്ടാ​​​ക്കു​​​ന്ന വൈ​​​സിനു ശാ​​​സ്ത്ര​​​ലോ​​​കം ന​​​ല്കി​​​യി​​​ട്ടു​​​ള്ള പേ​​​ര്.

ഈ ​​​വൈ​​​റ​​​സി​​​നെ സെ​​​ല്‍ ക​​​ള്‍​​​ച്ച​​​റി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ച്‌ അ​​​തി​​​ലേ​​​ക്ക് ഒ​​​ന്നോ ര​​​ണ്ടോ ഡോ​​​സ് ഐ​​​വ​​​ര്‍​​​മെ​​​ക്റ്റി​​​ന്‍ ചേ​​​ര്‍​​​ത്താ​​​ല്‍ 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം വൈ​​​റ​​​സ് പു​​​ന​​​ര്‍​​​നി​​​ര്‍​​​മാ​​​ണ​​​ശേ​​​ഷി​​​യി​​​ല്ലാ​​​ത്ത​​​താ​​​കും. ഇ​​​താ​​​ണു ക​​​ണ്ടു​​​പി​​​ടി​​ത്തം.വ​​​ര​​​ട്ടു​​​ചൊ​​​റി, മ​​​ന്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും ഐ​​​വ​​​ര്‍​​​മെ​​​ക്റ്റി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. പേ​​​നും പേ​​​ന്‍​ പോ​​​ലു​​​ള്ള പ​​​രാ​​​ന്ന​​​ഭോ​​​ജി​​​ക​​​ളാ​​​യ കീ​​​ട​​​ങ്ങ​​​ളും വ​​​ഴി​​​യു​​​ള്ള നി​​​ര​​​വ​​​ധി രോ​​​ഗ​​​ങ്ങ​​​ള്‍​​​ക്കു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ മ​​​രു​​​ന്നാ​​​ണ് ഐ​​​വ​​​ര്‍​​​മെ​​​ക്റ്റി​​​ന്‍. ഗു​​​ളി​​​ക​​​യാ​​​യും ക്രീ​​​മാ​​​യും ഇ​​​ത് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു.

ഐക്യ ദീപം: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഇന്ത്യന്‍ ആര്‍മിയും

തൊ​​​ലി, ക​​​ണ്ണ്, കു​​​ട​​​ല്‍ തു​​​ട​​​ങ്ങി​​​യ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ രോ​​​ഗ​​​ബാ​​​ധ​​​ക​​​ള്‍​​​ക്കാ​​​ണു മ​​​നു​​​ഷ്യ​​​രി​​​ല്‍ ഇ​​​തു പ്ര​​​ധാ​​​ന​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. മൃ​​​ഗ​​​ങ്ങ​​​ളി​​​ലും ഐ​​​വ​​​ര്‍​​​മെ​​​ക്റ്റി​​​ന്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്. ഇ​​​തു കോ​​​വി​​​ഡ്-19 ചി​​​കി​​​ത്സ​​​യി​​​ല്‍ ഉ​​​പ​​​യോ​​​ഗ​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്നു പ്ര​​​ബ​​​ന്ധം ത​​​യാ​​​റാ​​​ക്കി​​​യ ഗ​​​വേ​​​ഷ​​​ക​​​രാ​​​യ കൈ​​​ലീ വാ​​​ഗ്സ്റ്റാ​​​ഫും ലെ​​​യോ​​​ണ്‍ കാ​​​ലി​​​യും പ​​​റ​​​യു​​​ന്നു. ഇ​​​ത് ഔ​​​ഷ​​​ധ​​​മാ​​​ക​​​ണ​​​മെ​​​ങ്കി​​​ല്‍ ജീ​​​വി​​​ക​​​ളി​​​ലും മ​​​നു​​​ഷ്യ​​​രി​​​ലും പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്ത​​​ണം. ഇ​​​പ്പോ​​​ഴ​​​ത്തേ​​​തു ല​​​ബോ​​​റ​​​ട്ട​​​റി ഗ​​​വേ​​​ഷ​​​ണം മാ​​​ത്ര​​​മാ​​​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button