Latest NewsInternational

ഒറ്റ പ്രസവത്തിൽ അഞ്ചു കുട്ടികള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ വനിതാ നേതാവ് കൊറോണ ബാധിച്ച്‌ മരിച്ചു, വിനയായത് പാകിസ്ഥാൻ യാത്ര

ബ്രിട്ടണിലെ ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് (39) കൊറോണ ബാധിച്ച്‌ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒറ്റ പ്രസവത്തിൽ അഞ്ച് കുട്ടികള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ ഇവർക്ക് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക് നടത്തിയ ഒരു യാത്രയെ തുടര്‍ന്നായിരുന്നു. മാര്‍ച്ച്‌ ആദ്യം ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഷബ്നം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നത്.പാക്കിസ്ഥാനില്‍ അഞ്ച് ദിവസം പര്യടനം നടത്തിയതിനിടെയായിരുന്നു ഇവർക്ക് കൊറോണ പിടിപെട്ടത്.

അവസാനം രോഗത്തോട് പൊരുതിത്തോറ്റ് 13 വയസുള്ള കുട്ടികളെ ഒറ്റക്കാക്കിയാണ് ഷബ്നം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. കൊറോണ ബാധിച്ച്‌ അത്യാസന്ന നിലയില്‍ 24 ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ടാണ് ഷബ്നം യാത്രയായത്. 2006 ജൂണ്‍ 26നായിരുന്നു ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മമേകി ഷബ്നം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.പോളികൈസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിച്ച ഷബ്നത്തിന് അമ്മയാകാന്‍ സാധിക്കില്ലെന്ന ആശങ്ക നിലനില്‍ക്കെയായിരുന്നു അതിനെ അതിജീവിച്ച്‌ ഈ യുവതി അഞ്ച് കുട്ടികള്‍ക്ക് ഒരുമിച്ച്‌ ജന്മമേകി ഏവരെയും അതിശയിപ്പിച്ചത്.

കണ്ണൂരില്‍ കൊറോണ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവ ഗുരുതരം

2016 മെയ്‌ മാസത്തിലായിരുന്നു ഷബ്നം വെക്സ്ഹാം ലീ വാര്‍ഡില്‍ നിന്നും ഷബ്നം കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കൗണ്‍സിലര്‍ അല്ലാതിരുന്നപ്പോഴും ഈ യുവതി സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളിലും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ പ്രകടനമാണ് കാഴ്ച വച്ചിരുന്നതെന്നും പല പ്രമുഖരും വ്യക്തമാക്കുന്നു. ഷബ്നത്തിന്റെ അകാലവിയോഗത്തില്‍ അനുശോചിച്ച്‌ കൗണ്‍സില്‍ ഓഫീസസസ് ഒബ്സര്‍വേറ്ററി ഹൗസിലെയും സെന്റ് മാര്‍ട്ടിന്‍സ് പ്ലേസിലെയും പതാകകള്‍ പകുതി താഴ്‌ത്തി കെട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button