UAELatest NewsNewsGulf

ഗള്‍ഫ് നാടുകളില്‍ അതിവേഗത്തില്‍ വൈറസ് വ്യാപനം : നാട്ടിലെത്താന്‍ പ്രത്യേക വിമാന സര്‍വീസ് വേണമെന്ന ആവശ്യവുമായി പ്രവാസി മലയാളികള്‍

അബുദാബി: ഗള്‍ഫ് നാടുകളില്‍ അതിവേഗത്തില്‍ കോവിഡ് വൈറസ് വ്യാപിയ്ക്കുകയാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ ആശങ്കയിലാണ്. ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന ആയിരങ്ങള്‍ക്കിടയില്‍ വൈറസ് വ്യാപനത്തിലുള്ള സാധ്യതയേറുകയാണ്. ലേബര്‍ക്യാമ്പുകളിലും ഒറ്റമുറി പങ്കിട്ടും കഴിയുന്ന ഇവരില്‍ ലോക് ഡൗണിന്റെ ഓരോ ദിവസവും പിന്നിടുമ്പോള്‍ വൈറസ് പടരാനുള്ള സാധ്യതയേറുകയാണ്. അതുകൊണ്ട് തന്നെ എത്രയുംപെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുയാണവര്‍.

read also : ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ലും ​കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​തി​നെ ​തു​ട​ര്‍​ന്ന്​ ‘നി​ശ്ശ​ബ്​​ദ വ്യാ​പ​നം’ ത​ടു​ക്കാ​നും പ്ര​തി​രോ​ധ നീ​ക്ക​ങ്ങ​ള്‍

എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ വിമാന സര്‍വീസ് വേണമെന്ന ആവശ്യത്തിലാണ് ഇവര്‍.
ഇന്ത്യന്‍ സമൂഹത്തിനിടയില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. കുവൈറ്റില്‍ ഇന്ത്യക്കാരായ രോഗികളുടെ എണ്ണം മൂന്നൂറ് കടന്നു. ബഹറിനില്‍ മലയാളികളേറെ ജോലിചെയ്യുന്ന അല്‍ ഹിദ്ദ് മേഖലയിലെ 41 തൊഴിലാളികളിലാണ് ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പ്രത്യേക വിമാനം അനുവദിച്ചുകൊണ്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് അവരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button