KeralaLatest NewsNews

മൃതദേഹ സംസ്‌കാരത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍; കോവിഡ് മൂലമല്ലെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കൊല്ലം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ മൃതദേഹം എത്തിച്ചാല്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തി.

മരണം പകര്‍ച്ചവ്യാധി മൂലമല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റും മരണകാരണം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അല്ലാത്തപക്ഷം കോവിഡ് 19 മൂലം മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം മറവു ചെയ്യുന്ന രീതിയില്‍ത്തന്നെ മൃതദേഹം കൈകാര്യം ചെയ്യണമെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
അതിര്‍ത്തിയില്‍ എത്തുന്ന ആംബുലന്‍സുകളില്‍ നിന്നും മൃതദേഹങ്ങള്‍ കൈമാറുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ വച്ചാകണമെന്നും തീരുമാനിച്ചിട്ടുണ്ട്.

മൃതദേഹം മറവുചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൃതദേഹം മറവ് ചെയ്യുമ്പോള്‍ ഏറ്റവും കുറച്ച് ആളുകള്‍ മാത്രമേ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാടുള്ളൂ. യാതൊരു കാരണവശാലും 15 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മൃതശരീരത്തിന് അടുത്തു പോകുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കണം. മറ്റുള്ളവര്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ വേണം നില്‍ക്കാന്‍. മൃതദേഹത്തെ കുളിപ്പിക്കുക, അന്ത്യചുംബനം നല്‍കുക എന്നിവ പാടില്ല. മൃതശരീരം ദഹിപ്പിക്കുന്നതാണ് ഉത്തമം. മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ പി പി ഇ കിറ്റ് ധരിക്കേണ്ടതാണ്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിരീക്ഷണത്തില്‍ എല്ലാവിധ മുന്‍കരുതലും എടുത്തു എന്നുറപ്പാക്കിയ ശേഷമേ മൃതദേഹം മറവു ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാവൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button