KeralaLatest NewsSaudi Arabia

വയനാട് സ്വദേശി മക്കയിൽ മരണപ്പെട്ടു; കൊറോണയെന്ന് സംശയം

ഇത് കൊറോണാ മരണമാണെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മക്ക: പനി ബാധിച്ച്‌ മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട് സ്വദേശി മക്കയില്‍ മരണപ്പെട്ടു. വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി സ്വദ്ദേശി പാറ മുഹമ്മദ് കുട്ടി എന്ന അസൂര്‍ കുട്ടിക്ക (59) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. മക്കാ സാഹിര്‍ ഏരിയയിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഇത് കൊറോണാ മരണമാണെന്നതിന് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടായിട്ടില്ല.

എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധിച്ച ഇദ്ദേഹം പ്രസ്തുത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മക്കയിലെ ശുഹദ ഏരിയയില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ഇരുപത്തിഅഞ്ച് വര്‍ഷമായി മക്കയില്‍ വിവിധ ഭാഗങ്ങളില്‍ ബിസിനസുകള്‍ നടത്തുകയായിരുന്നു.

ഇടുക്കിയിൽ വാറ്റ്‌ പരിശോധനയ്‌ക്കെത്തിയ പോലീസ്‌ ഉദ്യോഗസ്‌ഥരെ വെട്ടിയത് ബിൻസി: ദമ്പതികള്‍ അറസ്‌റ്റില്‍

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്‌ മയ്യിത്ത് മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഖബറടക്കം നടക്കുമെന്ന് സഹായവുമായി രംഗത്തുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.ഭാര്യ: റസിയ. മക്കള്‍: മുഹമ്മത് അജ്മല്‍, അസ്ഖര്‍അലി, അമ്മാര്‍, ഫാത്തിമ, തശ്‌രീഫ

Related Articles

Post Your Comments


Back to top button