KeralaLatest NewsNews

ഇറ്റലിയിൽ നിന്നെത്തിയ മലയാളികളെ വീടുകളിലേക്ക് മാറ്റി

തൃശൂര്‍ • ഇറ്റലിയിൽ നിന്നും ഡൽഹിയിലെത്തി 20 ദിവസം ക്വാറന്റൈയിനിൽ കഴിഞ്ഞ 45 മലയാളികളെ ബസ് മാർഗ്ഗം കേരളത്തിലെത്തിച്ചു. വാളയാർചുരം വഴിയാണിവർ കേരളത്തിലേക്ക് വന്നത്. തൃശൂർ ജില്ലക്കാരായ 9 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

മണ്ണുത്തിയിലെത്തിയ ഇവരെ ആരോഗ്യവകുപ്പു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ആരോഗ്യപരിശോധനയ്ക്ക് ശേഷം വീടുകളിലേക്ക് മാറ്റി. 6 പേരെ ടെമ്പോ ട്രാവലറിലും 3 പേരെ ആംബുലൻസുകളിലുമായാണ് അവരവരുടെ വീടുകളിലെത്തിച്ചത്. ഇവർ 28 ദിവസം വീടുകളിലും ഹോം ക്വാറന്റൈയിനിൽ കഴിയണമെന്ന് ആരോഗ്യവകുപ്പുകളിലുളളവർ നിർദ്ദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിലുളളവരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇവരെ അതത് ജില്ലകളിലെ ആരോഗ്യപ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് വീടുകളിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button