CricketLatest NewsNewsSports

ഐപിഎല്‍ 2020 ; ബിസിസിഐ ട്രഷറര്‍ പറയുന്നതിങ്ങനെ

കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവിയെ കുറിച്ച് ഒന്നും പറയാന്‍ പറ്റില്ലെന്ന് ബി.സി.സി.ഐ ട്രെഷറര്‍ അരുണ്‍ ധുമാല്‍. നിലവിലെ സാഹചര്യങ്ങള്‍ക്ക് ഒരു വ്യക്തതയില്ലെന്നും ലോക്ക് ഡൗണ്‍ എപ്പോള്‍ അവസാനിക്കുമെന്ന് അറിയില്ലെന്നും അതിനാല്‍ തന്നെ ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ ഐ.പി.എല്‍ നടത്തുന്ന കാര്യത്തില്‍ ഇത്ര നേരത്തെ ഒന്നും പറയാനാവില്ലെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ച ശേഷമായിരിക്കും ഐ.പി.എല്ലിന്റെ ഭാവിയെ കുറിച്ച ചര്‍ച്ചകള്‍ ആരംഭിക്കുകയെന്നും എല്ലാവര്‍ക്കും ഐ.പി.എല്‍ നടക്കണമെന്നാണ് ആഗ്രഹം എന്നാല്‍ ഐ.പി.എല്‍ നടത്തുന്ന കാര്യത്തില്‍ ആദ്യം വ്യക്തത വരട്ടെയെന്നും ട്രഷറര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button