Latest NewsIndia

ബാന്ദ്രയില്‍ തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവം : വ്യാജവാർത്ത പരത്തിയ മാധ്യമ പ്രവർത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി: പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കഴിഞ്ഞ ദിവസം സംഭവത്തിന്റെ മുഖ്യസൂത്രധാരനായ വിനയ് ദുബൈയെയും ഇയാള്‍ തയ്യാറാക്കിയ സന്ദേശം സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ഒന്‍പത് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുംബൈ: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ ഒത്തു കൂടിയ സംഭവത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രാദേശിക ചാനലിലെ മാദ്ധ്യമ പ്രവര്‍ത്തകന്‍ രാഹുല്‍ കുല്‍ക്കര്‍ണിയുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ കുല്‍ക്കര്‍ണ്ണിയെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം സംഭവത്തിന്റെ മുഖ്യസൂത്രധാരനായ വിനയ് ദുബൈയെയും ഇയാള്‍ തയ്യാറാക്കിയ സന്ദേശം സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ഒന്‍പത് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ച സന്ദേശം പ്രാദേശിക മാദ്ധ്യമവും വാര്‍ത്തയായി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാദ്ധ്യമ പ്രവര്‍ത്തകനെ അറ്‌സറ്റ് ചെയ്തത്. ഏപ്രില്‍ 14 ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ തീവണ്ടി ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്ന സന്ദേശമാണ് ഇവര്‍ സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.

അതേസമയം സംഭവത്തില്‍ അറസ്റ്റിലായവരെ കസ്റ്റഡിയയില്‍ വിട്ടു. ഈ മാസം 19 വരെയാണ് അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വിട്ടത്. പ്രാദേശിക കോടതിയാണ് പ്രതികളെ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ മുഖ്യ സൂത്രധാരനായ വിനയ് ദുബൈയെ കഴിഞ്ഞ ദിവസം തന്നെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ബാക്കിയുള്ള പത്ത് പേരില്‍ ഒന്‍പത് പേരെയാണ് ഇന്ന് പോലീസ് കോടതി മുന്‍പാകെ ഹാജരാക്കിയത്.

‘നല്ല സൂചന’: തമിഴ്‌നാട്ടില്‍ വരുന്നത് ആശ്വാസത്തിന്റെ ദിനങ്ങളെന്ന് മുഖ്യമന്ത്രി പളനിസ്വാമി

സംഭവത്തില്‍ വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. വിനയ് ദുബൈ തയ്യാറാക്കിയ വ്യാജ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഒന്‍പത് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ഭാഷാ തൊഴിലാളികള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വ്യാജ സന്ദേശം വിശ്വിസിച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button