Latest NewsKeralaNews

സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം : സര്‍ക്കാറിനും ഫാര്‍മസികള്‍ക്കും നിര്‍ദേശങ്ങളുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. സര്‍ക്കാറിനും ഫാര്‍മസികള്‍ക്കും നിര്‍ദേശങ്ങളുമായി ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ.  നിലവിലെ സാഹചര്യത്തില്‍ റീട്ടെയില്‍ വിപണികളില്‍ ആവശ്യമായ അളവിലുള്ള അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവയുടെ ശേഖരം കര്‍ശനമായി നിരീക്ഷിക്കണം.

Read Also : ഇന്ത്യയിലെ മരുന്നുകയറ്റുമതി കുത്തനെ ഉയരുന്നു… മരുന്നുകള്‍ കയറ്റിപോകുന്നത് അമേരിക്കയിലേയ്ക്കും ബ്രിട്ടണിലേയ്ക്കും: 44,232 കോടിയുടെ മരുന്നുകള്‍ കൊണ്ടുപോകുന്നത് അമേരിക്ക

സപ്ലൈ ചെയിന്‍ തടസ്സപ്പെട്ടതിനാലുണ്ടായ മരുന്നുകളുടെ കുറവ് സംബന്ധിച്ച് അതിജാഗ്രത പാലിക്കാന്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപനം മന്ദഗതിയിലാക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ആവശ്യത്തിനുണ്ടെന്നും മരുന്ന് ഫോര്‍മുലേഷനുകള്‍ വിപണിയില്‍ മിതമായ നിരക്കില്‍ ലഭ്യമാണെന്നും ഉറപ്പാക്കണം.

പൂഴ്ത്തിവെപ്പ്, കൃത്രിമക്ഷാമം, കരിഞ്ചന്ത എന്നിവ കര്‍ശനമായി തടയണം. ഇതിനായി നിരന്തര പരിശോധനയും നടപടിയും തുടരണമെന്നും നിര്‍ദേശമുണ്ട്. ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും സാധാരണ ഓര്‍ഡറിങ് രീതി പിന്തുടരുകയും മരുന്നുകള്‍ മൊത്തമായി സൂക്ഷിച്ചുവെക്കുന്നത് ഒഴിവാക്കണമെന്നും ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button