KeralaLatest NewsNews

പശു മോഷണത്തിന്റെ പേരിൽ അഖ്‌ലാഖിനേയും , സീറ്റ് തർക്കത്തിന്റെ പേരിൽ , ട്രെയിനിൽ ജുനൈദിനെയും ആൾകൂട്ടം കൊല ചെയ്തപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല?- ഹിന്ദു സന്യാസിമാരെ അതിനിഷ്ഠൂരമായി കൊല ചെയ്ത സംഭാവത്തില്‍ കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം•മഹാരാഷ്ട്രയിലെ പൽഘാറിൽ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആൾക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചുവെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ൽ പരം പേർ പോലീസിന്റെ സാന്നിധ്യത്തിൽ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്. ത്രയംബകേശ്വർ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവർ. ഗുരുവിന്റെ സമാധി ചടങ്ങിൽ പങ്കെടുക്കാൻ അതിർത്തി പ്രദേശമായ നന്ദൂർബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലം.

കൊറോണ ലോക്ക് ഡൗൺ ഉള്ളപ്പോൾ 200 ൽ പരം പേർ എങ്ങനെ സംഘടിച്ച് റോഡിൽ നിന്നു. വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു. മാധ്യമങ്ങളിൽ എന്തുകൊണ്ട് വർത്തയായില്ലെന്നും കുമ്മനം ചോദിച്ചു.ഉത്തർ പ്രദേശിൽ പശു മോഷണത്തിന്റെ പേരിൽ അഖ്‌ലാഖിനേയും , സീറ്റ് തർക്കത്തിന്റെ പേരിൽ , ട്രെയിനിൽ ജുനൈദിനെയും ആൾകൂട്ടം കൊല ചെയ്തപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ?
ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ധർമ്മ ഭൂമിയായ ഭാരതത്തിൽ ധർമ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികൾ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധർമ്മ സ്നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

മഹാരാഷ്ട്രയിലെ പൽഘാറിൽ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആൾക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു.

നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ ഇവരെ 200 ൽ പരം പേർ പോലീസിന്റെ സാന്നിധ്യത്തിൽ ആയുധങ്ങളുമായി വന്ന് അടിച്ചും തല്ലിച്ചതച്ചുമാണ് വധിച്ചത്.

ത്രയംബകേശ്വർ ജൂന അഖാഡയിലെ സന്യാസി വര്യന്മാരായിരുന്നു ഇവർ. ഗുരുവിന്റെ സമാധി ചടങ്ങിൽ പങ്കെടുക്കാൻ അതിർത്തി പ്രദേശമായ നന്ദൂർബാഗിലേക്ക് പോകുകയായിരുന്നു. സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെയും സ്വാധീന മേഖലയാണ് അക്രമ സംഭവം നടന്ന സ്ഥലം.

വന്ദ്യവയോധികനായ കാഷായ വസ്ത്രധാരിയെ തലങ്ങും വിലങ്ങും ആളുകൾ ദീർഘനേരം നിന്ദ്യവും നീചവുമായി മർദ്ദിക്കുന്നതും പ്രാണരക്ഷാർത്ഥം മുന്നോട്ട് നീങ്ങുമ്പോൾ ദേഹമാസകലം ആയുധങ്ങൾ കൊണ്ട് അടിച്ചും ഇടിച്ചും നിലത്തു വീഴ്ത്തുന്നതും പിടയുന്നതും അവരെ മരിച്ചുവെന്ന് ഉറപ്പാക്കും വരെ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതൊരു യാദൃശ്ചിക , ആകസ്മിക സംഭവമാണോ ?? അതുവഴി പോയ മറ്റു വാഹനങ്ങൾ എന്തുകൊണ്ട് തടഞ്ഞില്ല ?? യാത്രക്കാരെ മർദ്ദിച്ചില്ല ?? പോലീസ് എന്തുകൊണ്ട് നോക്കിനിന്നു ? കൊറോണ ലോക്ക് ഡൗൺ ഉള്ളപ്പോൾ 200 ൽ പരം പേർ എങ്ങനെ സംഘടിച്ച് റോഡിൽ നിന്നു ? വ്യാഴാഴ്ച ഉണ്ടായ സംഭവം എന്തുകൊണ്ട് തിങ്കളാഴ്ച മാത്രം പുറത്തു വന്നു ?? മാധ്യമങ്ങളിൽ എന്തുകൊണ്ട് വർത്തയായില്ല. ??

ഉത്തർ പ്രദേശിൽ പശു മോഷണത്തിന്റെ പേരിൽ അഖ്‌ലാഖിനേയും , സീറ്റ് തർക്കത്തിന്റെ പേരിൽ , ട്രെയിനിൽ ജുനൈദിനെയും ആൾകൂട്ടം കൊല ചെയ്തപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ??
ഒട്ടേറെ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു. ധർമ്മ ഭൂമിയായ ഭാരതത്തിൽ ധർമ്മ ഗുരുക്കന്മാരുടെ രക്ത തുള്ളികൾ വീഴുന്നതും അടിയും ഇടിയും കൊണ്ട് പിടഞ്ഞു വീണു മരിക്കുന്നതും വേദനയോടെ നാം നോക്കി കാണുന്നു. ധർമ്മ സ്നേഹികളായ നാം ശക്തമായി പ്രതിഷേധിക്കണം.

കൊറോണക്കെതിരെ ലോക്ക് ഡൗണിൽ കഴിയുമ്പോഴും നമ്മുടെ ഹൃദയം അവർക്ക് വേണ്ടി തുടിയ്ക്കട്ടെ. ധർമ്മത്തിന് വേണ്ടി വീര മൃത്യു വരിച്ച ബലിദാനികളായ ആ മഹാത്മാക്കളുടെ വീര സ്മരണയ്ക്ക് മുൻപിൽ അനന്തകോടി പ്രണാമം!!

shortlink

Related Articles

Post Your Comments

Related Articles


Back to top button