Latest NewsNewsFootballSports

സ്റ്റേഡിയം മാറാനൊരുങ്ങി ബാഴ്‌സ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച സീസണ്‍ പുനരാരംഭിക്കുന്നത് കാണികള്‍ ഇല്ലായെയാണെങ്കില്‍ റയല്‍ മാഡ്രിഡിനു പിന്നാലെ ബാഴ്‌സലോണയും അവരുടെ പ്രധാന സ്റ്റേഡിയമായ ക്യമ്പ് നൗ ഉപയോഗിച്ചേക്കില്ല. പകരം ക്ലബ് അടുത്തിടെ പണി പൂര്‍ത്തിയാക്കിയ യൊഹാന്‍ ക്രൈഫ് സ്റ്റേഡിയത്തിലേക്കാകും മാറുക. ഈ സ്റ്റേഡിയത്തിലേക്ക് മാറുന്നത് ചെലവ് ചുരുക്കാനും ബാഴ്‌സലോണയെ സഹായിക്കും.
കാണികള്‍ ഉണ്ടാവില്ല എങ്കില്‍ സ്റ്റേഡിയത്തെ മോഡി പിടിപ്പിക്കുകയാകും ബാഴ്‌സയുടെ ലക്ഷ്യം.

ബാഴ്‌സ ഇപ്പോള്‍ സ്റ്റേഡിയം മാറുന്നത് സംബന്ധിച്ച് താരങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. താരങ്ങള്‍ അംഗീകരിച്ചാല്‍ ഈ സീസണ്‍ അവസാനം വരെ ക്യാമ്പ്‌നൗ സ്റ്റേഡിയം അടച്ചിടും. നേരത്തെ റയല്‍ മാഡ്രിഡും അവരുടെ ഈ സീസണ്‍ അവസാനം വരെയുള്ള മത്സരങ്ങള്‍ സ്ഥിരം സ്റ്റേഡിയമായ ബെര്‍ണബ്യൂവില്‍ നിന്ന് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു.

ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ ആരാധകര്‍ ഇല്ലാത്ത സമയത്ത് പല പണികളും പൂര്‍ത്തിയാക്കാനും സ്റ്റേഡിയം കൂടുതല്‍ മോഡിപിടിപ്പിക്കാനും വേണ്ടി റയല്‍ മാഡ്രിഡ് പദ്ധതി ഇടുന്നുണ്ട്. ഇതിനാലാണ് തല്‍ക്കാലം സ്റ്റേഡിയം മാറ്റുന്നത് ആലോചിക്കാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button