Latest NewsNewsIndia

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നാട്ടിലെത്തിയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു : കേന്ദ്രനിര്‍ദേശം പാലിയ്ക്കുക … കേന്ദ്രം പറയുന്നത് നിങ്ങളുടെ ജോലി-ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടി

 

ന്യൂഡല്‍ഹി : മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ നാട്ടിലെത്തിയ്ക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി ഇടപെടുന്നു. വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശിക്കാനാവില്ലെന്നും അല്‍പം കൂടി കാത്തിരിക്കാമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കോവിഡ് ലോകമാകെയുള്ള പ്രശ്‌നമാണെന്നും ഓരോ രാജ്യവും തങ്ങളാലാവുന്നത്ര കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

Read Also : കോവിഡ് ബാധിതരുടെ എണ്ണം 11000 പിന്നിട്ടു, ആറു പേർ കൂടി മരിച്ചു : കടുത്ത ആശങ്കയിൽ സൗദി

യുഎസിലുള്ളവരെ തിരികെ കൊണ്ടുവരാന്‍ നടപടിയാവശ്യപ്പെട്ട ഹര്‍ജിയാണു പരിഗണിച്ചത്. മറ്റു രാജ്യങ്ങളില്‍ കുടുങ്ങിയവരെ സ്വന്തം രാജ്യത്തേക്കു കൊണ്ടുപോകുന്നത് ഇപ്പോള്‍ രാജ്യാന്തരതലത്തില്‍തന്നെ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെയെത്തിക്കണമെന്ന ഹര്‍ജിയും കോടതി പരിഗണിച്ചു.

ഇറാനില്‍ പ്രവിശ്യ തിരിച്ച് ലോക്ഡൗണുണ്ടെന്നും തൊഴിലാളികള്‍ ദീര്‍ഘകാല വീസയുള്ളവരാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. സാഹചര്യം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കുകയാണു വേണ്ടതെന്നും തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും ഉറപ്പാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button