Latest NewsNewsSaudi ArabiaGulf

സൗദിയില്‍ പാചകവാതകം ചോര്‍ന്ന് സ്ഫോടനം; ആറു പേര്‍ക്ക് പരിക്ക്

അറാര്‍: സൗദിയില്‍ പാചകവാതകം ചോര്‍ന്നുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഫൈസലിയ ഡിസ്ട്രിക്ടിലെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button