KeralaNattuvarthaLatest NewsNews

ആശങ്ക ഒഴിയാതെ കേരളം; വ​യ​നാ​ട്ടി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കൂ​ടി കു​രങ്ങു​ പ​നി

ക​ല്‍​പ്പ​റ്റ: കൊറോണ ഭീതികൾക്ക് പിന്നാലെ വ​യ​നാ​ട്ടി​ല്‍ വീ​ണ്ടും മൂ​ന്ന് പേ​ര്‍​ക്ക് കൂ​ടി കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. മൂന്ന് പേരും നേരത്തെ രോഗം സ്ഥിരീകരിച്ച തിരുനെല്ലി പഞ്ചായത്തില്‍ നിന്നുളളവരാണ്,, 38 കാരിയായ യുവതി, 66 കാരിയായ വയോധിക, 49 കാരനായ മധ്യവയസ്‌കന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്,, രണ്ടുപേര്‍ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിട്ടുണ്ട്.

കൂടാതെ കഴിഞ്ഞ ദിവസം മുതല്‍ കുരങ്ങുപനിക്കുള്ള ചികിത്സ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്,, ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 24 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു,, കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ക്യാ​മ്ബു​ക​ളും മ​റ്റും ന​ട​ക്കു​ന്നു​ണ്ട്, ഈ ​പ​ഞ്ചാ​യ​ത്തി​ല്‍ 6,689 പേ​ര്‍​ക്ക് പ​നി​ക്കെ​തി​രെ​യു​ള്ള കു​ത്തി​വ​യ്പ്പ് ന​ല്‍​കി. കു​ര​ങ്ങ് പ​നി വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ കു​ര​ങ്ങ് പ​നി ചി​കി​ത്സാ കേ​ന്ദ്ര​മാ​ക്കി മാ​റ്റി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button