Latest NewsNewsInternational

കോവിഡിനെ ഇല്ലാതെയാക്കാന്‍ അണുനാശിനി കുത്തിവച്ചാല്‍ മതി, തെളിവുമായി ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കോവിഡിനെ നശിപ്പിക്കാന്‍ രോഗബാധിതരുടെ ശരീരത്തില്‍ അണുനാശിനി കുത്തിവച്ചാല്‍ മതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഓരോനിമിഷവും വൃത്തിക്കായാക്കാന്‍ നമ്മള്‍ അണുനാശിനി ഉപയോഗിക്കുന്നു. കോവിഡ്് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലായതിനാല്‍, തന്നെ അണുനാശിനി കുത്തിവച്ചാല്‍ ശ്വാസകോശവും വൃത്തിയാകില്ലേ . ഇത് പരീക്ഷിക്കുന്നത് രസകരമായിരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.

സൂര്യപ്രകാശത്തിന് കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കാന്‍ സാധിക്കുമെന്നും അള്‍ട്രാ വയലറ്റ് രശ്മികളോ വീര്യമേറിയ പ്രകാശരശ്മികളോ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാന്‍ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് യുഎസ് ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉപദേഷ്ടാവ് വില്യം ബ്രയാന്‍ പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button