CricketLatest NewsNewsIndiaSports

എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുടുംബാംഗം തന്നെയാണ് ; വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗംഭീര്‍

ദില്ലി: അസുഖംമൂലം മരിച്ച ആറ് വര്‍ഷമായി വീട്ടിലെ ജോലിക്കാരിയായിരുന്ന സരസ്വതി പത്രയുടെ മൃതദേഹം ലോക്ക് ഡൗണ്‍ കാരണം ജന്‍മനാടായ ഒഡീഷയിലേക്ക് കൊണ്ടുപോവാന്‍ സാധികാതെ വന്നതോടെ അവരുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. അവര്‍ എനിക്കൊരു വീട്ടു ജോലിക്കാരിയല്ല, എന്റെ കുഞ്ഞുങ്ങളെ നോക്കുന്ന അവര്‍ എന്റെ കുടുംബാംഗം തന്നെയാണെന്നും അതിനാല്‍ തന്നെ അവരുടെ മരണാനന്തര ചടങ്ങുകള്‍ ചെയ്യുക എന്നത് എന്റെ കടമയാണെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു

ജാതി-മത-വിശ്വാസ-പദവിയിലൊന്നുമല്ല ഒരാളുടെ മഹത്വമിരിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതാണ് ഒരു നല്ല സമൂഹം കെട്ടിപ്പടുക്കാനുള്ള മാര്‍ഗമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയെക്കുറിച്ചുള്ള എന്റെ ആശയവും അതാണ്-ഗംഭീര്‍ കുറിച്ചു

പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും കഴിഞ്ഞ ഏതാനു ദിവസങ്ങളായി ദില്ലിയിലെ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഒഡീഷയിലെ ജാജ്പൂര്‍ ജില്ലക്കാരിയായ സരസ്വതി പത്ര(49) ചൊവ്വാഴ്ചയാണ് അവര്‍ മരിച്ചത്. എന്നാല്‍ ലോക്ക് ഡൗണ് ഉള്ളതിനാല്‍ ജന്മനാടായ ഒഡീഷയിലേക്ക് മൃതദേഹം കൊണ്ടുപോകാനാകാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് മരണാനന്തര ചടങ്ങുകള്‍ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button