KeralaLatest NewsNews

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച മൂന്ന് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസ്

തൃശൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് തുറന്ന് പ്രവര്‍ത്തിക്കുകയും ആളുകള്‍ക്ക് ഭക്ഷണം വിളമ്പുകയും ചെയ്ത മൂന്ന് ഹോട്ടലുകള്‍ക്കെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തിരുവത്ര, അഞ്ചങ്ങാടി, പാലുവായ് എന്നിവിടങ്ങളിലെ ഹോട്ടലുടമകള്‍ക്കെതിരെയാണ് കേസെടുത്തത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് പാര്‍സല്‍ നല്‍കാന്‍ മാത്രമേ സര്‍ക്കാറിന്റെ അനുമതിയുള്ളൂ. എന്നാല്‍ അത് ലംഘിച്ച് ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് ഉടമകള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button