Latest NewsNewsIndiaAutomobile

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എയ്‌റോസോള്‍ ബോക്‌സുമായി മഹീന്ദ്ര.

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവത്തനങ്ങൾക്ക് മികച്ച പങ്ക് വഹിക്കുന്ന പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. വെന്റിലേറ്റര്‍, ഫെയ്‌സ്ഷീല്‍ഡ്, ത്രീ പ്ലൈ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍മിച്ചതിന് പിന്നാലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി എയ്‌റോസോള്‍ ബോക്‌സ് നിര്‍മിക്കാനൊരുങ്ങുന്നു. മഹീന്ദ്ര ഗ്രൂപ്പ് എംഡി പവന്‍ ഗൊയാങ്കെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ബോക്‌സ് നിര്‍മിക്കുന്നതിന്റെ വീഡിയോയും ഗൊയേങ്കെ പുറത്തു വിട്ടിട്ടുണ്ട്.

വൈറസ് ബാധിതരായ ആളുകളില്‍ ഇട്ടിട്ടുള്ള ഇന്‍ട്യുബേഷന്‍ ട്യൂബുകള്‍ മാറ്റുന്ന ഘട്ടത്തില്‍ രോഗം പടരാനുള്ള സാധ്യത തടയുക ലക്ഷ്യമിട്ടു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വേണ്ടിയാണ് ഇത് നിർമിക്കുക. മഹീന്ദ്രയുടെ മിഷിഗണിലെ ഒബേണ്‍ പ്ലാന്റിലെ ജീവനക്കാരന്റെ ഭാര്യയാണ് എയ്‌റോസോള്‍ ബോക്‌സ് എന്ന ആശയം അവതരിപ്പിച്ചത്. ഡിട്രോയിറ്റ് മഹീന്ദ്ര ടീം ഡിസൈന്‍ ചെയ്തിരിക്കുന്നഈ ബോക്‌സ് വാഹനങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് നിര്‍മിക്കുന്നതിനുള്ള പ്ലാസ്റ്റിക് പോളി കാര്‍ബണേറ്റ് ഉപയോഗിച്ച് നിര്‍മിക്കുന്നുവെന്നാണ് വിവരം.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമായി മഹീന്ദ്രയുടെ മിഷിഗണ്‍ പ്ലാന്റില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി എയ്‌റോസോള്‍ ബോക്‌സ് നിര്‍മിക്കുന്നുണ്ട്. നാസികിലെ മഹീന്ദ്രയുടെ പ്ലാന്റിലും ഈ ബോക്‌സ് നിര്‍മിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button