Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് സൗദിയിൽ താമസ സ്ഥലത്ത് മരിച്ചത്. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്ക്  താമസിച്ചിരുന്ന ഇദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്  ബത്ഹയിലെ ഒരു ക്ലിനിക്കില്‍ പനിയ്ക്ക് ചികിത്സ തേടിയിരുന്നു. ശേഷം മുറിയിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല.

Also read : ഒമാനില്‍ 74 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ലാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നു. ഫോൺ വിളിച്ചു നോക്കിയപ്പോൾ അകത്ത് നിന്ന്   ബെല്ലടിക്കുന്ന ശബ്ദവും കേള്‍ക്കാമായിരുന്നു. തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മുറി തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button