Latest NewsIndia

ഉത്തർപ്രദേശ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ലോക്ക് ഡൗണിൽ കുടുങ്ങിയ അവരുടെ തൊഴിലാളികളെ തിരികെയെത്തിച്ചു തുടങ്ങി

ലഖ്‌നൗ: ലോക്ക്‌ഡൗണില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിര്‍ കുടുങ്ങിയ തൊഴിലാളികളെ തിരികെയെത്തിക്കാനള്ള നടപടി ആരംഭിച്ചതായി യു.പി. സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ ഹരിയാനയില്‍നിന്ന്‌ 82 ബസുകളിലായി 2,224 തൊഴിലാളികളെ നാട്ടിലെത്തിച്ചു. 11,000 തൊഴിലാളികള്‍ അടുത്ത ദിവസങ്ങളിലായി തിരിച്ചെത്തുമെന്ന്‌ അഡീ. ചീഫ്‌ സെക്രട്ടറി അവനീഷ്‌ അവസ്‌തി പറഞ്ഞു.

മറ്റു സംസ്‌ഥാനങ്ങളില്‍ കഴിയുന്ന ഉത്തര്‍പ്രദേശുകാരായ തൊഴിലാളികളെ ഘട്ടംഘട്ടമായി തിരിച്ചുകൊണ്ടുവരുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കഴിഞ്ഞ ദിവസം നിര്‍ദേശം അറിയിച്ചിരുന്നു. തിരിച്ചെത്തിയ തൊളിലാളികളെ 14 ദിവസം ക്വാറന്റെനില്‍ പാര്‍പ്പിക്കും. ഇവരുടെ ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ക്ക്‌ വേണ്ട ക്രമീകരണം നടത്തിയിട്ടുണ്ട്‌. ഇതിനുശേഷം ഇവർ വീട്ടിലേക്ക് പോകുമ്പോൾ 1000 രൂപ ധനസഹായവും ഭക്ഷ്യ ധന്യ കിട്ടും നൽകും.

കോവിഡിനെതിരെ പോരാടി മരിച്ചു; പോലീസ് ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്ത് പെന്‍ഡുര്‍ക്കറിന്റ കുടുംബത്തിന് അനുശോചനം അറിയിച്ച് മുംബൈ പോലീസ്

പിന്നീട് ഇവർക്ക് അവരവരുടെ ഗ്രാമത്തിനു സമീപം തൊഴില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മറ്റു സംസ്ഥാനങ്ങളിൽ പോകാതെ ഉത്തർപ്രദേശിൽ തന്നെ ഇവർക്ക് ജോലി ചെയ്യാൻ അവസരമുണ്ടാക്കുമെന്നു യോഗി ആദിത്യനാഥ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button