KeralaNattuvarthaLatest NewsNews

പോലീസിനെ ഭയന്ന് വാറ്റാനുള്ളവ തോടിനു സമീപം ഒളിപ്പിച്ചു; ‘വാഷ്’ അടിച്ചു ഫിറ്റായ ആന കാട്ടിക്കൂട്ടിയത്

ഫിറ്റായ ആന കാട്ടിക്കൂട്ടിയത്

മലപ്പുറം; അന്വേഷണത്തിനെത്തുന്ന പൊലീസിനെ ഭയന്ന് നാട്ടുകാര്‍ ആരോ പറമ്പിൽ ഒളിപ്പിച്ച ‘വാഷ്’ കുടിച്ച ആന ഫിറ്റായി, പിന്നെ പറയാണോ പൂരം, ഫ്‌ളാറ്റായ ആന സമീപത്തെ കമുകും റബര്‍തൈകളും അടക്കം നശിപ്പിച്ചു.

മലപ്പുറം കക്കറ വെള്ളക്കംപാടം കല്ലുവെട്ടുകുഴിയില്‍ ജോസിന്റെ പറമ്ബില്‍ തോടിനോട് ചേര്‍ന്നാണ് 2 കന്നാസ് വാഷ് ആരോ പോലീസും എക്സസൈസും കാണാതിരിക്കാനായി ഒളിച്ചു വച്ചത്, പോലീസ് കണ്ടില്ലെങ്കിലും കുണ്ടോട വനത്തില്‍ നിന്നെത്തിയ കാട്ടാന കൃത്യമായി വാഷ് ഒളിപ്പിച്ച കന്നാസ് കാണുകയും ചെയ്തു, മൂടി തെറിപ്പിച്ചു വാഷ് കുടിക്കുകയും ചെയ്തു.

ശേഷം രാവിലെ തോട്ടത്തില്‍ എത്തിയ ജോസാണ് വിവരം പൊലീസിനെ അറിയിച്ചത്, സ്ഥലത്തെത്തിയ പൊലീസ് കന്നാസില്‍ ബാക്കിയുണ്ടായിരുന്ന വാഷ് നശിപ്പിച്ചു,, ജോസിന്റെ റബര്‍തൈകളും സമീപത്തെ കാപ്പില്‍ മുഹമ്മദിന്റെ കമുകുകളുമാണ് കാട്ടാന മദ്യലഹരിയില്‍ നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button