KeralaNattuvarthaLatest NewsNews

പിടിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ചീഞ്ഞ മീനത്രയും മലയാളികളുടെ തീൻമേശയിലേക്ക്; ‘ഓപറേഷന്‍ സാഗര്‍ റാണി താരമാകുന്നതിങ്ങനെ

9347 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ

ഉപയോ​ഗ്യ ശൂന്യമായ മത്സ്യം ലോഡ് കണക്കിനാണ് ഓപറേഷന്‍ സാഗര്‍ റാണിയിലൂടെ പിടിച്ചെടുക്കുന്നത്, കഴിഞ്ഞ 5 ദിവസമായി സംസ്ഥാനത്ത് നടന്ന ‘ഓപറേഷന്‍ സാഗര്‍ റാണി’ പരിശോധനയില്‍ 9,347 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്തു, ബുധനാഴ്ച മാത്രം 462 കിലോഗ്രാം മത്സ്യം പിടികൂടി, വിവിധ ജില്ലകളിലായി 22 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു, 1,58,608 കിലോഗ്രാം ഉപയോഗശൂന്യമായ മത്സ്യമാണ് സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്ത് നശിപ്പിച്ചത്.

അതി കർശനമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ആരോഗ്യ, ഫിഷറീസ്, പൊലീസ്, റവന്യൂ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംസ്ഥാനത്ത് ഓപറേഷന്‍ സാഗര്‍ റാണി പരിശോധനകള്‍ നടക്കുന്നത്, കഴിഞ്ഞ 5 ദിവസങ്ങളിലായി യഥാക്രമം 7,366, 1300, 161, 58, 462 കിലോഗ്രാം എന്നിങ്ങനെ ആകെ 9347 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു.

ഇതുവരെ സംസ്ഥാനത്താകെ 262 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 462 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടിച്ചെടുത്തത്, 22 പേര്‍ക്ക് നോട്ടീസ് നല്‍കി, മലപ്പുറം ജില്ലയില്‍ നിന്നും 240 കിലോഗ്രാം, ആലപ്പുഴ ജില്ലയില്‍ നിന്നും 120 കിലോഗ്രാം, കൊല്ലം ജില്ലയില്‍ നിന്നും 100 കിലോഗ്രാം എന്നിങ്ങനെ പിടിച്ചെടുത്തു നശിപ്പിച്ചു, സംസ്ഥാനത്താകെ വിവിധ ജില്ലകളില്‍ നിന്നായി ഇതുവരെ 1,58,608 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button