USALatest NewsNews

കോ​വി​ഡ് വ്യാ​പ​ന കാ​ല​ത്തെ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തെ അ​ഭി​ന​ന്ദി​ച്ച്‌ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് കാ​ല​ത്തെ ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണം മി​ക​ച്ച​തെ​ന്ന് വ്യക്തമാക്കി അ​മേ​രി​ക്ക. ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തെ അ​മേ​രി​ക്ക അഭിനന്ദിച്ചു. ഇ​ന്ത്യ ന​ല്‍​കി​യ സ​ഹ​ക​ര​ണം മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പെ​യോ പ​റ​ഞ്ഞു.

ചി​ല അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ള്‍​ക്കു​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​യ​റ്റു​മ​തി വി​ല​ ഇ​ന്ത്യ പി​ന്‍​വ​ലി​ച്ച​ത് ത​ങ്ങ​ള്‍​ക്ക് ഏ​റെ ഗു​ണം ചെ​യ്തെ​ന്ന് പോം​പെ​യോ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ന്‍ ക​യ​റ്റി അ​യ​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തെ അ​നു​സ്മ​രി​ച്ചാ​യി​രു​ന്നു ഈ ​വാ​ക്കു​ക​ള്‍.

ALSO READ: മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം; കോവിഡ് ഭീതിയിൽ വലഞ്ഞ്‍ ഉദ്ധവ് സർക്കാർ

ഇ​ന്ത്യ​യ്ക്കു പു​റ​മേ ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ന്‍, ന്യൂ​സി​ല​ന്‍​ഡ്, ഉ​ത്ത​ര​കൊ​റി​യ, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളു​മാ​യും അ​മേ​രി​ക്ക സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും പോം​പെ​യോ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button