KeralaLatest NewsNews

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഗവർണറുടെ പച്ചക്കൊടി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസിന് നിയമസാധുത ലഭിച്ചു. ഇന്നലെ രാത്രിയാണ് ഓർഡിനൻസ് മുഖ്യമന്ത്രിയുടെ ഓഫിസ് ഗവർണർക്ക് അയച്ചത്.

ശമ്പളത്തിന്റെ 25% വരെ മാറ്റിവയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും എന്ന് തിരിച്ചു നൽകുമെന്ന് ആറ് മാസത്തിനകം പറഞ്ഞാൽ മതിയെന്നുമാണ് തീരുമാനം. സർക്കാരിൽ നിന്ന് ഗ്രാൻറ് ലഭിക്കുന്ന സ്ഥാപനങ്ങൾക്കും അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഓർഡിനൻസ് ബാധകമാണ്. ഓർഡിനൻസിന് അംഗീകരം ലഭിച്ചതോടെ മുമ്പ് തീരുമാനിച്ചത് പ്രകാരമുള്ള ശമ്പളം പിടിക്കൽ നടപടികളുമായി സർക്കാർ മുന്നോട്ടുപോകും.

ALSO READ: കലാപത്തിന് പ്രേരിപ്പിച്ച സംഭവം; അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യു.എ.പി.എ കുറ്റം ചുമത്തി പൊലീസ്

പിണറായി സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവിൽ ഓർഡിനൻസ് കൊണ്ടുവരിക വഴി ഈ വിധിയെ മറകടക്കുകയാണ് സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും വിധിയിൽ അപ്പിലീന് പോകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button