Latest NewsNewsIndia

മദ്യപാനം തൊണ്ടയിൽ നിന്ന് കോവിഡിനെ നശിപ്പിക്കുന്നതിനാൽ മദ്യശാലകൾ തുറക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ

ജയ്പുർ: മദ്യപാനം തൊണ്ടയിൽ നിന്ന് കോവിഡിനെ നശിപ്പിക്കുന്നതിനാൽ മദ്യശാലകൾ തുറക്കണമെന്ന് ശക്തമായ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ. രാജസ്ഥാനിലെ കോൺഗ്രസ് എം‌എൽ‌എയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതിയത്. സാങ്കോഡിൽ നിന്നുള്ള കോൺഗ്രസ് എം‌എൽ‌എ ഭരത് സിങ് കുന്ദൻ‌പുർ ആണ് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. ‘വ്യാജമദ്യം കഴിച്ച് ജനങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. അത് സർക്കാരിനും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. സർക്കാരിനെയും ജനങ്ങളെയും സഹായിക്കുന്നതിന്, സംസ്ഥാനത്തെ മദ്യവിൽപന ശാലകൾ വീണ്ടും തുറക്കുന്നതാണ് ബുദ്ധി.

മദ്യം ഉപയോഗിച്ച് കൈകഴുകുമ്പോൾ കോവിഡ് നശിക്കുന്നതുപോലെ, മദ്യം കഴിക്കുന്നത് തൊണ്ടയിലെ വൈറസിനെ നശിപ്പിക്കാൻ സഹായിക്കും. വ്യാജ മദ്യം കുടിക്കുന്നതിനേക്കാൾ നല്ലതാണ് ഇത്’– കത്തിൽ പറയുന്നു. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായും ബിയർ ഉൾപ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും സംസ്ഥാന സർക്കാർ ഉയർത്തിയതിന് തൊട്ടുപിന്നാലെയാണ് ഭരത് സിങ്ങിന്റെ കത്ത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button