Latest NewsIndia

പാശ്ചാത്യ നിക്ഷേപകരും ചൈനയെ കൈവിടുന്നു, സമ്പദ് ഘടനയെ ഉണർത്താൻ വിദേശ നിക്ഷേപങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കാൻ കേന്ദ്ര നീക്കം

ന്യൂദല്‍ഹി: കൊറോണ കാലത്ത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ നിക്ഷേപങ്ങള്‍ ചൈനയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനാവശ്യമായ നടപടികളാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്. പാശ്ചാത്യ ലോകത്ത് ചൈനയ്‌ക്കെതിരെ ഉയര്‍ന്ന അതൃപ്തി അവസരമാക്കി മാറ്റാനാണ് ഇന്ത്യയുടെ ശ്രമം.

സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കായി ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അതോടൊപ്പം പ്രാദേശിക നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ നിക്ഷേപ സൗഹാര്‍ദ്ദ നടപടികള്‍ക്ക് പ്രധാനമന്ത്രി ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.നിരവധി കമ്ബനികള്‍ ചൈന ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍.

നിക്ഷേപകര്‍ക്ക് സഹായകരമായ നടപടികള്‍ സ്വീകരിക്കണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും ആവശ്യമായ കേന്ദ്രസംസ്ഥാന അനുമതികള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ട സഹായം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഫാസ്റ്റ് ട്രാക്കില്‍ അനുമതികള്‍ സാധ്യമാക്കണം. ഇന്ത്യയിലേക്ക് വിവിധ നിക്ഷേപങ്ങള്‍ അതിവേഗരീതിയില്‍ കൊണ്ടുവരുന്നതിന് വേണ്ട തന്ത്രങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

രാജ്യത്തെ വ്യാവസായിക ഭൂമികളില്‍ അടിസ്ഥാനസൗകര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതി വികസിപ്പിക്കുന്നതിനും കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കാനും തീരുമാനമായി. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍, ആഭ്യന്തര മന്ത്രി അമിത്ഷാ, വാണിജ്യ വ്യവസായമന്ത്രി, ധനകാര്യ സഹമന്ത്രി എന്നിവരും കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button