Latest NewsNewsInternational

സമാന നക്ഷത്രങ്ങളേക്കാൾ നിഷ്ക്രിയനായി സൂര്യന്‍ ; അസാധാരണമാംവിധമുള്ള ഈ ശാന്തത ഭാഗ്യമാണെന്ന് ഗവേഷകര്‍

വാഷിങ്ടൻ: പ്രപഞ്ചത്തിലെ സമാന നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സൂര്യന്‍ നിഷ്‌ക്രിയനായതായി ഗവേഷകർ. അസാധാരണമാംവിധമുള്ള ഈ ശാന്തതയും തിളക്കം കുറവും ഭാഗ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നാസയുടെ കെപ്ലര്‍ സ്‌പെയ്‌സ് ടെലസ്‌കോപ്പിലൂടെ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. വൻ താപനിലയുള്ള സൂര്യന്റെ ഉപരിതലത്തില്‍ ചില ഡാര്‍ക് സ്‌പോട്ടുകള്‍ മറയായി ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു നക്ഷത്രങ്ങളുടെ അസ്ഥിര സ്വഭാവം ആശ്ചര്യപ്പെടുത്തുന്നതാണെന്നും മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോളര്‍ സിസ്റ്റം റിസര്‍ച്ചിലെ ഡോ. അലക്‌സാണ്ടര്‍ ഷാപിറോ പറഞ്ഞു.

Read also: മലയാളിയായ ചായക്കട തൊഴിലാളിയുടെ മകള്‍ക്കും രോഗം; ചെന്നൈയിൽ സ്ഥിതി രൂക്ഷം; ആശുപത്രികള്‍ നിറയുന്നു

സൂര്യന്റെ അന്തരീക്ഷ ഊഷ്മാവ്, അതേ പ്രായം, ഭ്രമണദൈര്‍ഘ്യം എന്നിവയുള്ള നക്ഷത്രങ്ങളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ 140 വര്‍ഷത്തിനിടയില്‍ സമാനനക്ഷത്രങ്ങളില്‍ സൂര്യനേക്കാള്‍ ശക്തമായ സ്വഭാവവ്യതിയാനം വന്നിട്ടുണ്ട്. അതേസമയം സൂര്യനിൽ ഇതു നിഷ്‌ക്രിയ ഘട്ടമായിരിക്കാമെന്നും ഭാവിയില്‍ കൂടുതല്‍ ഉഗ്രാവസ്ഥയിലേക്ക് മാറുമായിരിക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button