Latest NewsKeralaNews

താൻ ഇ​രി​ക്കു​ന്ന ക​സേ​ര​യെ​ക്കു​റി​ച്ച് ന​ല്ല ബോ​ധ്യ​മുണ്ട്, അ​ത​ല്ലെ​ങ്കി​ൽ പ​ല​തും പ​റ​യാ​നു​ണ്ടാ​യി​രുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ ആ​ക്ര​മി​ക്കാ​നാണ് ​ വാ​ർ​ത്ത​സ​മ്മേ​ള​നം ഉ​പ​യോ​ഗി​ക്കുന്ന​തെ​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​​​ന്റെ ആ​രോ​പ​ണ​ത്തോ​ട്​ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഇ​രി​ക്കു​ന്ന ക​സേ​ര​യെ​ക്കു​റി​ച്ച് ന​ല്ല ബോ​ധ്യ​മുണ്ട്. അ​ത​ല്ലെ​ങ്കി​ൽ പ​ല​തും പ​റ​യാ​നു​ണ്ടാ​യി​രു​ന്നെ​ന്നും ഈ ​പ​രി​മി​തി​യി​ൽ​നി​ന്നു​കൊ​ണ്ടാ​ണ് താ​ൻ സം​സാ​രി​ക്കു​ന്ന​തെ​ന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മ​ട​ങ്ങി​പ്പോ​കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്രാ​ക്കൂ​ലി ന​ൽ​കാ​മെ​ന്നു​ള്ള കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം മു​ഖ്യ​മ​ന്ത്രി തള്ളി.

Also read : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിഥി തൊഴിലാളികളോട് കാണിയ്ക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാട് : വിമര്‍ശനവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി

:സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ആ​രു​ടെ​യും പൈ​സ കൊ​ടു​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ആ​രു​ടെ​യും പൈ​സ വാ​ങ്ങുന്നുമില്ല. ​കേന്ദ്ര സ​ർ​ക്കാ​റാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ കൈ​യി​ൽ പൈ​സ ഇ​ല്ലെ​ന്നൊ​ന്നും താ​ൻ പ​റ​ഞ്ഞി​ട്ടില്ല. ആ ​പൈ​സ അ​വ​രു​ടെ കൈ​യി​ൽ ത​ന്നെ ഇ​രി​ക്കട്ടെ അ​തി​ൽ ദു​ര​ഭി​മാ​നം കാ​ണി​ക്കാ​ൻ തന്റെ വ്യ​ക്​​തി​പ​ര​മാ​യ പ്ര​ശ്​​ന​മ​ല്ല​ല്ലോ, ​സ​ർ​ക്കാ​റി​​ന്റെ പൊ​തു​വാ​യ തീ​രു​മാ​ന​മാ​ണി​ത്. വ്യ​ക്​​തി​പ​ര​മാ​യ അ​ഭി​മാ​നം എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​കു​ന്ന​ത്​ നല്ലതാണെന്നും അ​വ​രോ​ടും ത​നി​ക്ക്​ അ​തേ പ​റ​യാ​നു​ള്ളൂവെന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button