Latest NewsIndia

ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ആം ​ആ​ദ്മി എം​എ​ല്‍​എ​യെ അറസ്റ്റ് ചെയ്യാൻ പോലീസ്, എംഎൽഎ ഒളിവിൽ

ന്യൂ​ഡ​ല്‍​ഹി: ഡൽഹിയിലെ ഡോ​ക്ട​റു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​രാ​മ​ര്‍​ശി​ക്കു​ന്ന ആം ​ആ​ദ്മി എം​എ​ല്‍​എ​ക്ക് അ​റ​സ്റ്റ് വാ​റ​ണ്ട്. ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​യാ​യ പ്ര​കാ​ശ് ജാ​ര്‍​വാ​ലി​നാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. എം​എ​ല്‍​എ​യു​ടെ സ​ഹാ​യി ക​പി​ല്‍ നാ​ഗ​റി​നും അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഇതോടെ ഇരുവരും ഒളിവിലാണ്. ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ ര​ണ്ട് ത​വ​ണ പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍‌ ഇ​തി​നോ​ട് എം​എ​ല്‍​എ പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.ഏ​പ്രി​ല്‍ 18 ന് ​ആ​ണ് ഡോ​ക്ട​ര്‍ സൗ​ത്ത് ഡ​ല്‍​ഹി​യി​ലെ വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ജാ​ര്‍​വാ​ലും സ​ഹാ​യി​യും ആ​ണെ​ന്ന് ആ​ത്മ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇയാൾ വാട്ടർ സപ്ലൈക്ക് വേണ്ടി കൂടുതൽ തുക കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിനാൽ ഇവരുടെ ലൈസൻസ് എംഎൽഎ റദ്ദാക്കി.

“കശ്മീരിലെ പിള്ളേര്‍ 24 മണിക്കൂറിനുള്ളില്‍ പകരം വീട്ടും’ എന്ന് കശ്മീരിലെ തീവ്രവാദികളെ പിന്തുണച്ച കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

ഇതോടെയാണ് മനോ വിഷമത്തിൽ എംഎൽഎയുടെ പേരെഴുതി വെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജാ​ര്‍​വാ​ലി​നെ​തി​രെ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button