KeralaLatest NewsNews

ഷാഫി പറമ്പിലിന്റെ ടിക്കറ്റ് സ്വീകരിച്ചതിൽ വിവാദം വേണ്ട; പ്രതികരണവുമായി ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ആതിര

ഗർഭിണികളെ നാട്ടിലെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ജി.എസ് ആതിര യും ഇന്നലെ പ്രവാസികളോടൊപ്പം നാട്ടിലെത്തിയിരുന്നു. ഇപ്പോൾ ഷാഫി പറമ്പിലിന്റെ ടിക്കറ്റ് സ്വീകരിച്ചതിന്റെ പേരിലുണ്ടായ വിവാദത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുവതി. നാട്ടിലേക്കു പോകുന്നതിന്റെ സന്തോഷത്തിലായിരിക്കെയാണ് ഒട്ടും പ്രതീക്ഷിക്കാതെ വിവാദവും സമൂഹമാധ്യമങ്ങളിലെ ചോദ്യോത്തരങ്ങളുമൊക്കെ എത്തിയത്. ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമായ ആൾ പോലുമല്ല. എനിക്കും ഭർത്താവിനും ജോലിയുണ്ട്. കോവിഡ് ചുറ്റും പടർന്നുപിടിക്കുമ്പോൾ നാട്ടിലെത്താനുള്ള വഴിയാണു തേടിയത്. പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യം സ്വപ്നം കാണുന്ന എല്ലാ ഗർഭിണികളും അതാണല്ലോ ആഗ്രഹിക്കുന്നത്. ഇൻകാസിന്റെ യൂത്ത് വിങ് വഴി സുപ്രീം കോടതിയിൽ ഹർജി കൊടുത്തത് അങ്ങനെയാണെന്നും ആതിര പറയുന്നു.

Read also:ലോക്ഡൗൺ കഴിഞ്ഞാൽ സിനിമ കാണാൻ ആളുകൾ വരുമോ?പഠന റിപ്പോർട്ടുമായി സംവിധായകൻ ദീപു അന്തിക്കാട്

ഇങ്ങനെയൊരു കാര്യത്തിനായി കോടതിയെ സമീപിച്ചതിന്റെ പേരിലാണ് ഷാഫി പറമ്പിൽ എംഎൽഎ എനിക്ക് ടിക്കറ്റ് എടുത്തു നൽകിയത്. അതുകൊണ്ടാണ് ടിക്കറ്റ് സ്വീകരിച്ചത്. അദ്ദേഹത്തോട് ഇക്കാര്യം പറയുകയും ചെയ്‌തിരുന്നു. ടിക്കറ്റെടുക്കാൻ കഷ്ടപ്പെടുന്ന പലരും ഉള്ളതുകൊണ്ട് അങ്ങനെയുള്ള 2 പേർക്ക് ഞാനും ഭർത്താവും ചേർന്ന് ടിക്കറ്റിന് പണം നൽകാനും തീരുമാനിച്ചുവെന്നും ആതിര കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button