Latest NewsNewsIndia

നിർണായക നീക്കം:പാകിസ്ഥാന്‍ ബലപ്രയോഗത്തിലൂടെ കൈയ്യടക്കി വച്ചിരിക്കുന്ന പ്രദേശങ്ങളെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തി ഇന്ത്യ; കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ശീലത്തിന് മാറ്റം

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കാലാവസ്ഥാ പ്രവചനം നടത്തി ഇന്ത്യ. പാകിസ്ഥാന്‍ ബലപ്രയോഗത്തിലൂടെ കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ എന്നീ പ്രദേശങ്ങളെയാണ് ഐ.എം.ഡി തങ്ങളുടെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കാലാകാലങ്ങളായി പിന്തുടര്‍ന്നുവന്ന ശീലത്തിനാണ് മാറ്റം വന്നിരിക്കുന്നത്. പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ കീഴില്‍ തന്നെയുള്ള പ്രദേശങ്ങളാണെന്ന് ഇന്ത്യ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നീക്കം.

Read also:വി​ല ഉ​യ​ര്‍​ത്തി​യ​തോ​ടെ മ​ദ്യ വി​ല്‍​പ്പ​നയിൽ ഇടിവ്

ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ‘ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്’ എന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് പരാമര്‍ശിക്കുന്നത്. ജമ്മു കശ്മീരും ലഡാക്കും രണ്ട് കേന്ദ്രഭരണ പ്രദേശമാക്കിയത് മുതല്‍ പാക് അധീന കാശ്മീരിലെ കാലാവസ്ഥ തങ്ങള്‍ പ്രവചിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ പേരുകള്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് ഇപ്പോഴാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button