Latest NewsIndia

മഹാരാഷ്ട്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കും, സർവകക്ഷി യോഗത്തിൽ ഉദ്ധവിന് കടുത്ത വിമർശനം

ലോക്ക് ഡൗണ്‍ നീട്ടുന്നതിനൊപ്പം കണ്ടെയ്ന്‍മെന്‍്‌റ് മേഖലകളില്‍ എസ്.ആര്‍.പി.എഫിനെ വിന്യസിക്കണമെന്ന് എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ ആവശ്യപ്പെട്ടു.

മുംബൈ: മഹാരാഷ്ട്രാ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നു സൂചന. വീഡിയോ കോണ്‍ഫറണ്‍സിലൂടെ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത് സംബന്ധിച്ച്‌ സൂചന നല്‍കിയത്. അതേസമയം കടുത്ത വിമർശനമാണ് ഉദ്ധവിനെതിരെ യോഗത്തിൽ ഉയർന്നത്.യോഗത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ അനുകൂലിച്ചു. ലോക്ക് ഡൗണ്‍ നീട്ടുന്നതിനൊപ്പം കണ്ടെയ്ന്‍മെന്‍്‌റ് മേഖലകളില്‍ എസ്.ആര്‍.പി.എഫിനെ വിന്യസിക്കണമെന്ന് എം.എന്‍.എസ് അധ്യക്ഷന്‍ രാജ് താക്കറെ ആവശ്യപ്പെട്ടു.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് തിരികെ അയക്കുന്നതിലെ ഏകോപനമില്ലായ്മയും മദ്യശാലകള്‍ തിടുക്കത്തില്‍ തുറന്നതിനെയും കൊറോണ പ്രതിരോധത്തിലെ വീഴ്ചകളെയും പല രാഷ്ട്രീയ പാർട്ടികളും വിമര്‍ശിച്ചു.സംസ്ഥാനത്തെ റെഡ് സോണുകളില്‍ മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ആലോചിക്കുന്നത്. മുംബൈ, പൂനെ മേഖലകളില്‍ ലോക്ക് ഡൗണ്‍ നീട്ടും. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 90 ശതമാനവും മുംബൈ, പൂനെ എന്നിവടങ്ങളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button