Latest NewsIndia

മഹാരാഷ്‌ട്രയില്‍ ഇന്നലെ മാത്രം ആയിരത്തിലേറെ കോവിഡ്‌ ബാധിതര്‍

24 മണിക്കൂറിനിടെ 37 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണം: 731.

മുംബൈ: മഹാരാഷ്‌ട്രയില്‍ ഇന്നലെ ഒറ്റദിവസത്തെ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്നലെ മാത്രം പുതുതായി സ്‌ഥിരീകരിച്ചത്‌ 1089 പുതിയ കേസുകള്‍. ഇതോടെ സംസ്‌ഥാനത്ത്‌ ആകെ രോഗബാധിതരുടെ എണ്ണം 19,063 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 37 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ ആകെ മരണം: 731.

അതിനിടെ രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട്ചെയ്ത് 100 ദിവസം പിന്നിട്ടപ്പോള് ആകെ രോ​ഗികള് 59,100 കടന്നു. മരണം രണ്ടായിരത്തിനടുത്ത്. 24 മണിക്കൂറില് രോ​ഗം സ്ഥിരീകരിച്ചത് 3,390 പേര്‍ക്ക്. 103 പേര്‍ കൂടി മരിച്ചു. രോഗമുക്തി നിരക്ക് 29.36 ശതമാനം. 216 ജില്ലകളില്‍ കോവിഡ് ഇല്ല

shortlink

Related Articles

Post Your Comments


Back to top button