Latest NewsCarsNewsAutomobile

കനത്ത സുരക്ഷയിൽ ഷോറൂമുകളുടെ പ്രവർത്തനം തുടങ്ങി ഫോര്‍ഡ്, ഓൺലൈൻ സംവിധാനവും അവതരിപ്പിച്ചു

കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ 40 ദിവസത്തിലധികമായി അടച്ചിട്ട രാജ്യത്തുടനീളമുള്ള ഷോറൂമുകളും സര്‍വ്വീസ് സ്റ്റേഷനുകളും തുറന്ന് ഫോർഡ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങളും പ്രദേശിക ഭരണകൂടങ്ങളുടെയും മുന്‍കരുതലുകളും അനുസരിച്ച്, ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുവാൻ ഡീലര്‍ഷിപ്പുകള്‍ അണുവിമുക്തമാക്കുയും സാനിറ്റൈസേഷന്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തശേഷമാണ് വീണ്ടും ഫോർഡ് ബിസിനസ് ആരംഭിച്ചിരിക്കുന്നത്.

Also read : ലോക്ക് ഡൗൺ : പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ജിയോ

അതോടൊപ്പം ഉപയോക്താക്കള്‍ ഷോറൂമുകളില്‍ എത്താതെ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന് ഡയൽ എ ഫോര്‍ഡ് എന്ന ഓൺലൈൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സെയില്‍സും സര്‍വ്വീസും ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനുള്ള ടോൾ ഫ്രീ സംവിധാനമാണിതില്‍ ഒരുക്കിയിരിക്കുന്നതെന്നും നിലവിലെ ഉപയോക്താക്കള്‍ക്ക് സര്‍വ്വീസിനായി പിക്ക്അപ്പ്/ ഡ്രോപ്പ്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ഡിജിറ്റല്‍ പേമെന്റ് എന്നീ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ ഒരുക്കിയിരിക്കുന്ന സുരക്ഷ സംവിധാനങ്ങൾ ചുവടെ :

ഫോര്‍ഡ് ഡീലര്‍ഷിപ്പിലെത്തുന്നവരുടെ ശരീര താപനില ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കും.

ഡീലര്‍ഷിപ്പുകള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കുന്ന രീതിയില്‍ പുനര്‍ക്രമീകരിക്കും.

മാസ്‌ക്, ഗ്ലൗസ് എന്നിവ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുംനിര്‍ബന്ധമാക്കി.

സാനിറ്റൈസര്‍, ഡിസ്‌പെന്‍സറുകള്‍ എല്ലാ ഡീലര്‍ഷിപ്പുകളിലും സ്ഥാപിച്ചിട്ടുണ്ട്.

എല്ലാ ഇടപാടുകളിലും ഉപയോക്താവും ജീവനക്കാരും തമ്മില്‍ ശാരീരിക അകലം ഉറപ്പാക്കും

ഫോര്‍ഡിന്റെ എല്ലാ ഡീലര്‍ഷിപ്പുകളും ദിവസേന മൂന്നുതവണ അണുവിമുക്തമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button