KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതൽ ഷീ ടാക്സി സേവനം ലഭ്യമാക്കും; മന്ത്രി കെ.കെ. ശൈലജ

ഷീ ടാക്‌സി സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷീ ടാക്‌സി സേവനം ഇനി സംസ്ഥാനത്തുടനീളം, തിങ്കളാഴ്ച മുതല്‍ ഷീ ടാക്‌സി സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

കൂടാതെ ജെന്‍ഡര്‍ പാര്‍ക്ക്, ഷീ ടാക്‌സി ഓണേഴ്‌സ് ആന്‍ഡ് ഡ്രൈവേഴ്‌സ് ഫെഡറേഷന്‍, ഗ്ലോബല്‍ ട്രാക്ക് ടെക്‌നോളജീസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി. ജി.പി.എസ് ട്രാക്കിംഗ്, സേഫ്റ്റി സെക്യൂരിറ്റി സിസ്റ്റം എന്നിവയിലൂടെ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും 24 മണിക്കൂറും ഈ സേവനം പൂര്‍ണ സുരക്ഷ ഒരുക്കുമെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button