Latest NewsKeralaNattuvarthaNewsCrime

ലോക്ക് ഡൗണിൽ വെറുതെയിരുന്ന് മടുത്ത വൃദ്ധൻ വാറ്റിനിറങ്ങി; കയ്യോടെ പിടികൂടി പോലീസ്

നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് വൃദ്ധനെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്; ലോക്ക് ഡൗണിൽ വാറ്റിനിറങ്ങിയ വൃദ്ധൻ 20 ലിറ്റര്‍ വാഷുമായി‌ അറസ്റ്റിൽ, ,എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ റെയ്ഡില്‍ ആണ് ആശാരു കണ്ടിയില്‍ വീട്ടില്‍ ചന്തുക്കുട്ടി(60 )യാണ് പിടിയിലായത്. കൊയിലാണ്ടി താലൂക്കിലെ ഉളേള്യരി പുത്തഞ്ചേരി ഭാഗത്ത് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നാണ് വൃദ്ധനെ അറസ്റ്റ് ചെയ്തത്.

കൂടാതെ, അബ്കാരി നിയമപ്രകാരമാണ് ചന്തുക്കുട്ടി അറസ്റ്റിലായത്. പ്രതിയെ ബാലുശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി,ക്രൈം രജിസ്റ്റര്‍ ചെയ്തു. പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിര്‍മാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനീഷ് കുമാര്‍, പ്രജിത്ത്, ഡ്രൈവര്‍ സന്തോഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button