Latest NewsNewsSaudi ArabiaGulf

സൗദിയിൽ അപകടം : പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി , ഒടുവിൽ മരണത്തിന് കീഴടങ്ങി

റിയാദ് : സൗദിയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി , ഒടുവിൽ മരണത്തിന് കീഴടങ്ങി. അൽറഹുജി ക്രെയിൻ സർവീസിൽ മെക്കാനിക്കായ പാലക്കാട് കൊടുവായൂർ പെരുവമ്പ് സ്വദേശി മുരളി മണിയൻ കിട്ട (50)ആണ് ബുറൈദയിലെ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ജോലി ചെയ്യുന്നതിനിടെ ക്രെയിനിൽ നിന്നും തെന്നി വീണ് കഴുത്തിന്​ പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേൽക്കുകയായിരുന്നു.

Also read : വന്ദേ ഭരത് മിഷന്‍ : കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ദുബായില്‍ നിന്ന് പുറപ്പെട്ടു

ഉടൻ തന്നെ ബുറൈദ കിങ്​ ഫഹദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയെകിലും ചൊവ്വാഴ്​ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. കിങ്​ ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.

എട്ടുവർഷമായി ഇതേ സ്പോൺസറുടെ കീഴിൽ ജോലി ചെയ്തിരുന്ന മുരളി. 10 മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു വന്നത്. ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button