Latest NewsIndia

‘നിങ്ങൾ കോടതിയിൽ പോകാതെ ഇമാമിനെ സമീപിച്ചാൽ നിങ്ങളുടെ ശരീഅത്തില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാകില്ല’- പ്രകോപനപരമായ പോസ്റ്ററുകളുമായി ഒവൈസിയുടെ പാർട്ടി

നേരത്തെ മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനായി ഹിന്ദുക്കള്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമാണ് കൊറോണയെന്നും അമുസ്ലീങ്ങളായ ഡോക്ടര്‍മാര്‍ നല്‍കുന്ന ഇന്‍ജക്ഷനുകള്‍ ആദ്യം ഡോക്ടര്‍മാരില്‍ തന്നെ പരീക്ഷിക്കണമെന്നും അബു ഫൈസല്‍ എന്ന എഐഎംഎം നേതാവിന്റെ വീഡിയോ വലിയ വിവാദമായിരുന്നു.

മുംബൈ: ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച്‌ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ പോസ്റ്ററുകൾ വിവാദമാകുന്നു .ഇസ്ലാമിക നിയമത്തെ അടിസ്ഥാനമാക്കി സമാന്തര നിയമ വ്യവസ്ഥ സൃഷ്ടിക്കണമെന്നാണ് പോസ്റ്ററിലെ ആഹ്വാനം. ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് സിംഗ് ചഹാലാണ് ട്വിറ്ററിലൂടെ പോസ്റ്ററിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

എഐഎംഐഎം പിന്തുടരുന്ന മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖം ഈ പോസ്റ്ററില്‍ കാണാമെന്നും ഇതിനെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമുള്ള ചോദ്യത്തോടെയാണ് കുല്‍ജീത് സിംഗ് ചഹാല്‍ ട്വിറ്ററിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.”മുസ്ലീങ്ങളേ, നിങ്ങള്‍ കോടതികളില്‍ പോകുന്നത് നിര്‍ത്തി പകരം ഒരു ഇസ്ലാമിക പുരോഹിതന്‍ വഴി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍, നിങ്ങളുടെ ശരീഅത്തില്‍ ഇടപെടാന്‍ ഒരു സര്‍ക്കാരിനും ധൈര്യമുണ്ടാകില്ല” എന്ന് പോസ്റ്ററില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

കോടതികളിലൂടെയല്ലാതെ ഉലമകളിലൂടെ മുസ്ലീങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് പോസ്റ്ററില്‍ എഐഎംഐഎം ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനായി ഹിന്ദുക്കള്‍ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമാണ് കൊറോണയെന്നും അമുസ്ലീങ്ങളായ ഡോക്ടര്‍മാര്‍ നല്‍കുന്ന ഇന്‍ജക്ഷനുകള്‍ ആദ്യം ഡോക്ടര്‍മാരില്‍ തന്നെ പരീക്ഷിക്കണമെന്നും അബു ഫൈസല്‍ എന്ന എഐഎംഎം നേതാവിന്റെ വീഡിയോ വലിയ വിവാദമായിരുന്നു.

മുസ്ലീം സ്ത്രീകള്‍ ഹിന്ദുക്കളായ ഡോക്ടര്‍മാരെക്കൊണ്ട് ഇന്‍ജക്ഷനുകള്‍ എടുക്കാന്‍ അനുവദിക്കരുതെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഇത്തരം ഇന്‍ജക്ഷനുകള്‍ എടുത്താല്‍ മുസ്ലീം സ്ത്രീകളുടെ പ്രത്യുത്പ്പാദന ശേഷി തന്നെ നഷ്ടപ്പെടുമെന്നാണ് ഇയാള്‍ പറയുന്നത്. ഡോക്ടര്‍മാര്‍ നിര്‍ബന്ധിക്കാന്‍ ശ്രമിച്ചാല്‍ അവരുടെ കൈ തല്ലിയൊടിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button