Latest NewsUAENewsGulf

കൊറോണയുടെ പശ്ചാത്തലത്തില്‍ ഈദ് ആഘോഷങ്ങള്‍ എങ്ങിനെ ആയിരിക്കണമെന്ന് നിര്‍ദേശിച്ച് യുഎഇ സര്‍ക്കാര്‍

അബുദാബി : രാജ്യത്ത് കോവിഡ്-19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഈദ് ആഘോഷങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ മന്ത്രാലയം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈദുല്‍ ഫിത്തറിന് വീടുകളിലേയ്ക്ക് അതിഥികളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ക്ഷണിയ്ക്കരുതെന്നും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തരുതെന്നും ജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു. ഈദ് വിരുന്നുകളും നടത്തരുത്.

Read Also : ചില രോഗികൾ സമ്പർക്കവിവരങ്ങൾ മറച്ചുവയ്ക്കുന്നു; വയനാട്ടില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

യുഎഇ സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി ഡോ.അംന അല്‍-ദഹാക് ഷംസി ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈദ് ആഘോഷങ്ങള്‍ക്കിടെ ജനങ്ങള്‍ സാമൂഹിക അകലം പാലിയ്ക്കാന്‍ മറക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ മഹാമാരിക്കിടയിലാണ്. അതുകൊണ്ടുതന്നെ സാമൂഹിക അകലം പാലിയ്ക്കാനും കൂട്ടംകൂടലും ഒത്തുചേരലുകളും പാടില്ല. ശനിയാഴ്ച മാത്രം രാജ്യത്ത് 796 പുതിയ കോവിഡ് കേസുകള്‍ ഉണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി.

രാജ്യത്ത് ഇതുവരെ 22,627 പേര്‍ക്ക രോഗം കണ്ടെത്തിയതായും 603 പേര്‍ രോഗവിമുക്തി നേടിയതായും അദ്ദേഹം അറിയിച്ചു.

കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാരില്‍ ചിലര്‍ക്ക് ആസ്മ പോലുള്ള അസുഖബാധിതര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്നും കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ തേടാന്‍ മടിയ്ക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button