Latest NewsNewsIndia

തമിഴ്‍നാട്ടില്‍ രോഗബാധിതര്‍ കൂടുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 639 പേര്‍ക്ക്

ചെന്നൈ : ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും തമിഴ്നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ വ്യാഴാഴ്‍ച എത്തിയ രണ്ടുപേര്‍ക്കും കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 639 ആയി. ദില്ലിയിൽ നിന്നുള്ള ട്രെയിനിൽ വ്യാഴാഴ്‍ചയാണ് ഇവര്‍ ചെന്നൈയിലെത്തിയത്.

തമിഴ്നാട്ടിൽ മൊത്തം രോഗബാധിതരുടെ എണ്ണം 11224 ആയി ഉയർന്നിരിക്കുകയാണ്. ചെന്നൈയില്‍ മാത്രം ഇന്ന് 480 പേര്‍ കൊവിഡ് ബാധിതരായി. ഇതോടെ 6750 രോഗബാധിതരാണ് ചെന്നൈയില്‍ മാത്രമുള്ളത്. തേനി, തെങ്കാശി, തിരുനെല്‍വേലി ജില്ലകളില്‍ രോഗബാധിതര്‍ കൂടുകയാണ്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, കന്യാകുമാരി ജില്ലകളില്‍ പുതിയ രോഗികളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button