Latest NewsNews

പിടിതരാതെ കടുവ ; തിരച്ചില്‍ വ്യാപകമാക്കി വനംവകുപ്പ്

പത്തനംതിട്ട : വടശേരിക്കര, തണ്ണിത്തോട് മേഖലകളില്‍ ഭീതിവിതയ്ക്കുന്ന കടുവയെ പിടിക്കാന്‍ തിരച്ചില്‍ വ്യാപകമാക്കി വനംവകുപ്പ്. 400 ഹെക്ടര്‍ വരുന്ന വനമേഖലയിലാണ് രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്. പലയിടത്തും നിരീക്ഷണ ക്യാമറ സ്ഥാപിച്ചും കെണിയൊരുക്കിയും കാത്തിരുന്നിട്ടും ഇതുവരെ കടുവ വീണിട്ടില്ല.റാന്നി ഡി.എഫ്. എം. ഉണ്ണികൃഷിണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വനംവകുപ്പുദ്യോഗസ്ഥര്‍ക്ക് പുറമെ പൊലീസും വയനാട്ടില്‍ നിന്നെത്തിയ സംഘവും തിരച്ചിലില്‍ ഉണ്ട്.  94പേര്‍അടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button