Latest NewsIndia

കോവിഡിനോട് പൊരുതാന്‍ ആയുര്‍വേദ ഔഷധച്ചെടി ഫലപ്രദമെന്ന് ഗവേഷണ റിപ്പോർട്ട്

പഠനത്തിനായി സാര്‍സ്-കോവി-2 ന്റെ പ്രധാന എന്‍സൈം എടുത്താണ് വൈറല്‍പകര്‍ച്ചയ്ക്ക് കാരണമാകുന്ന മെയിന്‍ പ്രോട്ടിയസ്(എംപ്രോ) എന്നറിയപ്പെടുന്ന പ്രോട്ടീന്‍ വേര്‍തിരിച്ചത്.

ന്യൂഡല്‍ഹി: മഹാമാരിയായ കോവിഡിനോട് പൊരുതാന്‍ ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ, ഫലപ്രദമാണെന്ന് ഗവേഷണം. ഡല്‍ഹി ഐ.ഐ.ടി. യും ജപ്പാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അശ്വഗന്ധയുടെയും തേനീച്ചപ്പശയുടെയും കോവിഡ് പ്രതിരോധത്തിനുള്ള ഔഷധമൂല്യം കണ്ടെത്തിയത്.

അശ്വഗന്ധയില്‍നിന്ന് മരുന്ന് വികസിപ്പിക്കുന്നതിലൂടെ സമയവും ചെലവും ലാഭിക്കാനാകും. എന്നാല്‍, മരുന്ന് വികസനത്തിന് സമയമെടുക്കും. ഇത് ഹൈഡ്രോക്‌സി ക്ലോറോക്വിനിനു പകരമായി ഉപയോഗിക്കാനുകുമോയെന്നും പഠനം നടത്തി വരുന്നു. പഠനത്തിനായി സാര്‍സ്-കോവി-2 ന്റെ പ്രധാന എന്‍സൈം എടുത്താണ് വൈറല്‍പകര്‍ച്ചയ്ക്ക് കാരണമാകുന്ന മെയിന്‍ പ്രോട്ടിയസ്(എംപ്രോ) എന്നറിയപ്പെടുന്ന പ്രോട്ടീന്‍ വേര്‍തിരിച്ചത്.

ഈ എന്‍സൈം മനുഷ്യരില്‍ ഇല്ലാത്തതിനാല്‍ എംപ്രോയെ ലക്ഷ്യംവെക്കുന്ന സംയുക്തത്തിന് കുറഞ്ഞ വിഷാംശം മാത്രമാണുണ്ടാകുക. അതുകൊണ്ടു തന്നെ ഇത് വൈറസിന് എതിരെയുള്ള ഫലപ്രദമായ മരുന്നാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button